Saturday 10 December 2011

ബയോഗ്യാസ് പ്ലാന്‍റിന് 75 % സബ്സിഡി



തിരുവനന്തപുരം: ബി.ഒ.ടി വ്യവസ്ഥയില്‍ മാലിന്യ സംസ്കരണത്തിനു പദ്ധതി തയാറാകുന്നു. സംസ്ഥാനത്തെ മൂന്നു മേഖലകളായി തിരിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പദ്ധതികള്‍ക്കാണു നിര്‍ദേശം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതയോഗം മാലിന്യ സംസ്കരണത്തിനായുള്ള നിര്‍ദേശങ്ങള്‍ വിലയിരുത്തി.തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ വലിയ പദ്ധതികള്‍ ആരംഭിക്കാനാണു നിര്‍ദേശം. ബി.ഒ.ടി അടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പദ്ധതിയെക്കുറിച്ചു തീരുമാനമെടുക്കേണ്ടതു മന്ത്രിസഭയാണെന്നു യോഗതീരുമാനങ്ങള്‍ വിശദീകരിച്ച മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിനു പുറമെ, ചെറിയ വികേന്ദ്രീകരണ ബയോഗ്യാസ് പദ്ധതികളും ആരംഭിക്കും. ഉല്‍ഭവ സ്ഥാനങ്ങളില്‍ മാലിന്യം സംസ്കരിക്കാന്‍ സ്ഥാപിക്കുന്ന ഇത്തരം പദ്ധതികള്‍ക്ക് 75 ശതമാനം സബ്സിഡി നല്‍കും.
ഘട്ടം ഘട്ടമായി പ്ളാസ്റ്റിക് നിരോധിക്കുന്നതിന്‍റെ ഭാഗമായി പ്ളാസ്റ്റിക് ബാഗുകള്‍ക്കു വില ഈടാക്കാന്‍ ഓര്‍ഡിനന്‍സ് ഇറങ്ങി. ഈടാക്കുന്ന വിലയുടെ ഒരു ഭാഗം മാലിന്യ സംസ്കരണത്തിനു പ്രയോജനപ്പെടുത്താം. എന്തു വില ഈടാക്കണമെന്നു തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിശ്ചയിക്കാം.

നിലവിലുള്ള പ്ളാസ്റ്റിക് നശിപ്പിക്കാനായി, ഇവ ബിറ്റുമിനില്‍ ചേര്‍ക്കാനാവുമോയെന്നു പരിശോധിക്കും. മലബാര്‍ സിമന്‍റ്സുമായും ഇക്കാര്യം സംസാരിക്കും. പ്ളാസ്റ്റിക് നിരോധം കര്‍ശനമാക്കാന്‍ പഞ്ചായത്ത്, മുനിസിപ്പല്‍ നിയമങ്ങളിലും ഭേദഗതി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിമാരായ കെ.സി. ജോസഫ്, ഡോ.എം.കെ. മുനീര്‍, തിരുവനന്തപുരം മേയര്‍ കെ. ചന്ദ്രിക, തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ്, ശുചിത്വ മിഷന്‍ ഡയറക്ടര്‍ ഡോ.ജോര്‍ജ് ചാക്കഞ്ചേരി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

(വാര്‍ത്ത മാധ്യമത്തില്‍ നിന്ന്)

Thursday 8 December 2011

പാരസെറ്റമോള്‍ അറിഞ്ഞ് ഉപയോഗിച്ചില്ലെങ്കില്‍ അപകടം




(ഒ.കെ. മുരളീകൃഷ്ണന്‍ മാതൃഭൂമി ഓണ്‍ലൈന്‍ ഹെല്‍ത്തിലെഴുതിയ ലേഖനം.)

 കേരളത്തിലെ മെഡിക്കല്‍ ഷോപ്പുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഗുളിക ഏതെന്നു ചോദിച്ചാല്‍ കിട്ടുന്ന ഉത്തരങ്ങളിലൊന്ന് പാരസെറ്റമോള്‍ എന്നായിരിക്കും.ഡോക്ടറുടെ നിര്‍ദേശപ്രകാരം അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കഴിക്കുന്നവരല്ല ഇതു വാങ്ങുന്നവരിലേറെയും.മറിച്ച് സ്വയം ചികിത്സയുടെ ഭാഗമായി വേദനസംഹാരിയായും മറ്റും വാങ്ങുന്നവരാണു കൂടുതല്‍.എന്നാല്‍, എന്തിനും ഏതിനും പാരസെറ്റാമോള്‍ കഴിക്കുന്നവര്‍ സൂക്ഷിക്കുക.ദീര്‍ഘകാലം ഗുളിക കഴിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടാകുമെന്നു പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.എഡിന്‍ബറോ സര്‍വകലാശാലയില്‍ 16വര്‍ഷമായി നടന്ന പഠനഫലമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 

വേദനസംഹാരിയായി പാരസെറ്റമോള്‍ ഉപയോഗിക്കുന്നവരിലേറെയും അമിത ഡോസാണ് അവര്‍ കഴിക്കുന്നതെന്ന് അറിയുന്നില്ല;ഇതു കരളിനെ ദോഷകരമായി ബാധിക്കുന്നുവെന്നും.ഗുളിക അധികം കഴിച്ചതാണു രോഗകാരണമെന്ന് രോഗിയെ പരിശോധിക്കുന്നവര്‍ ഒറ്റയടിക്കു തിരിച്ചറിയണമെന്നില്ലെന്നും ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് ഫാര്‍മക്കോളജിയില്‍ പ്രസിദ്ധപ്പെടുത്തിയ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒറ്റയടിക്ക് അധികം അളവില്‍ കഴിക്കുന്നതിനേക്കാള്‍ പാരസെറ്റമോള്‍ ദിര്‍ഘകാലം തുടര്‍ച്ചയായി ഉപയോഗിക്കുന്നതു ദോഷം ചെയ്യുമെന്നാണു മറ്റൊരു കണ്ടെത്തല്‍. ഗവേഷണസംഘം പഠനവിധേയമാക്കിയ 161 രോഗികളില്‍ കരളിനും തലച്ചോറിനും തകരാറുകള്‍ കണ്ടെത്തി.വൃക്കയ്ക്ക് ഡയാലിസിസും വേണ്ടിവന്നു.

വേദനയ്ക്കു പാരസെറ്റമോള്‍ കഴിച്ചിട്ടു ഫലമില്ലെങ്കില്‍ ഒരു ഗുളിക കൂടി കഴിക്കുകയാണു പലരുടെയും ശീലം.ഇത് അപകടകരമാണ്. പകരം ഡോക്ടറുടെ നിര്‍ദേശം തേടുകയാണു വേണ്ടത്.മറിച്ചാവുമ്പോള്‍ വേദന കുറയില്ലെന്നു മാത്രമല്ല രോഗം വിളിച്ചുവരുത്തുകയാണെന്നു തിരിച്ചറിയണമെന്നു വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.ചില സന്ദര്‍ഭങ്ങളില്‍ ജലദോഷത്തിനും പകര്‍ച്ചപ്പനിക്കും കഴിക്കുന്ന മരുന്നുകളില്‍ പാരസെറ്റാമോളിന്‍റെ സാന്നിധ്യമുണ്ടാകും.ഇതും കൂടിയാകുമ്പോള്‍ അമിത അളവാകും.

പാരസെറ്റമോളിന്‍റെ അമിത ഉപയോഗത്തെക്കുറിച്ച് മുന്‍പും മുന്നറിയിപ്പു വന്നിരുന്നു.ഗര്‍ഭിണികളിലെ അമിത ഉപയോഗം കുട്ടികളെ ദോഷകരമായി ബാധിക്കുമെന്നായിരുന്നു പഠനഫലം.അവര്‍ക്കു ജനിക്കുന്ന ആണ്‍കുട്ടികളില്‍ വൃഷണത്തിലെ തകരാറിന് ഇതു കാരണമാകുമെന്നു തെളിഞ്ഞിരുന്നു.അതുപോലെ ആറു വയസ്സുവരെയുള്ള കുട്ടികള്‍ക്കു പാരസെറ്റമോള്‍ ഉത്പന്നങ്ങള്‍ നല്‍കുമ്പോള്‍ കുറഞ്ഞ അളവേ പാടുള്ളൂ എന്ന് അമേരിക്കയിലെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി നിര്‍ദേശിച്ചിരുന്നു.

Sunday 4 December 2011

പെന്‍റാവാലന്‍റ് വാക്സിന്‍ ഡിസംബര്‍ 14ന്

ഡിഫ്ത്തീരിയ, വില്ലന്‍ചുമ, റ്റെറ്റനസ്, മഞ്ഞപ്പിത്തം(ബി),ഹിമോഫിലസ് ഇന്‍ഫ്ലുവന്‍സാ(ബി) ഈ അഞ്ചു മാരക രോഗങ്ങളില്‍ നിന്നു കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന പെന്‍റാവാലെന്‍റ് വാക്സിന്‍ ഈ ഡിസംബര്‍ 14 മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വരുകയാണ്. സ്വകാര്യ ആശുപത്രികളില്‍ വര്‍ഷങ്ങളായി നിലവിലുള്ളതാണ് ഈ വാക്സിന്‍ . ഇതില്‍ ഹിബ് വാക്സിന്‍ മാത്രമാണ് ഇപ്പോള്‍ കൂടുതലായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് നാലു രോഗങ്ങള്‍ക്കെതിരെയുള്ള വാക്സിനുകള്‍ നേരത്തെതന്നെ സര്‍ക്കാര്‍ സംവിധാനത്തിലുണ്ടായിരുന്നു.   പെന്‍റാവാലെന്‍റ് വാക്സിന്‍ വരുന്നതോടെ മൊത്തം മൂന്നു കുത്തിവയ്പുകള്‍ക്കു പകരം ഒറ്റ കുത്തിവയ്പായി ചുരുങ്ങുന്നതാണ്. ഈ കുത്തിവയ്പ് 95 ശതമാനം ഫലപ്രാപ്തിയുള്ളതും പാര്‍ശ്വഫലങ്ങള്‍ കാര്യമായി ഒന്നുമില്ലാത്തതുമാണ്. 

ആകെ മൂന്നു ഡോസ് മാത്രമേ ഇതു കുട്ടികള്‍ക്കു നല്‍കേണ്ടതുള്ളൂ. ആദ്യത്തേത് ഒന്നര മാസത്തിലും രണ്ടാമത്തേത് രണ്ടരമാസത്തിലും മൂന്നാമത്തേത് മൂന്നരമാസത്തിലും നല്‍കണം. ബൂസ്റ്റര്‍ ഡോസില്ല ഇതിന്. 

Wednesday 30 November 2011

എയ്ഡ്സ് എന്ന മഹമാരി


പേടിപ്പിക്കുന്ന കണക്കുകളുമായി എയ്ഡ്സ് എന്ന മഹാമാരി ലോകത്തിനു ഭീഷണി യായി തുടരുന്നു. 25 ലക്ഷം കുട്ടികളാണ് ഈ രോഗത്തിന് അടിമയായിരിക്കുന്നത്.ലോക എയ്ഡ്സ് ദിനമാണ് ഡിസംബര്‍ ഒന്ന്. ഈ രോഗത്തെപ്പറ്റി അറിയാനും ബോധവത്കരണം നടത്താനുമുള്ള അവസരമാണ് ഈ ദിനം.മനുഷ്യന്റെ രോഗ പ്രതിരോധ സംവിധാനത്തെ ആകെ തകര്‍ക്കുന്ന ഒരു മഹാമാരി. അതിനു മുന്നില്‍ പകച്ചു നില്‍ക്കുയാണിപ്പോഴും ലോകം. യുഎന്‍ കണക്കനുസരിച്ച് ഇന്നു ലോകത്ത് 3.40 കോടി മനുഷ്യര്‍ ഈ രോഗാണുവിനെ ശരീരത്തില്‍ വഹിക്കുന്നുണ്ട്. ഇതില്‍ 25 ലക്ഷത്തോളം കുട്ടികളാണ്. സംശയിക്കേണ്ട; പറഞ്ഞുവരുന്നത് എയ്ഡ്സ് രോഗത്തെക്കുറിച്ചു തന്നെ. 1981 ജൂണില്‍ അമേരിക്കയിലെ കുറച്ചു ചെറുപ്പക്കാരിലാണ് എയ്ഡ്സ് രോഗം ആദ്യം തിരിച്ചറിഞ്ഞത്. ഇൌ രോഗത്തിന്റെ ഉത്ഭവമാവട്ടെ ആഫ്രിക്കയിലും. ചിമ്പാന്‍സികളില്‍ നിന്നുമാണു മനുഷ്യരിലേക്ക് ഇൌ രോഗം പകര്‍ന്നത് എന്നാണു ജനിതക പഠനങ്ങള്‍ നല്‍കുന്ന സൂചന. 


അക്വേഡ് ഇമ്മ്യൂണോ ഡെഫിഷ്യന്‍സി സിന്‍ഡ്രോം എന്നാണ് എയ്ഡ്സിന്റെ ( AIDS) പൂര്‍ണരൂപം.ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് ആണ് എയ്ഡ്സ് രോഗാണു. തിരിച്ചറിഞ്ഞു മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇൌ മഹാമാരിയെ തുരത്താന്‍ സാധിച്ചിട്ടില്ല.ലോക എയ്ഡ്സ് ദിനമാണ് ഡിസംബര്‍ ഒന്ന്. 1988 മുതലാണ് ലോക  എയ്ഡ്സ് ദിനം ആചരിച്ചു തുടങ്ങിയത്.  എയ്ഡ്സ്, അതു പകരുന്ന വഴികള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, ചികിത്സ എന്നിവയെക്കുറിച്ചു രാജ്യാന്തര തലത്തില്‍ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുക,എയ്ഡ്സിനെതിരെ യുള്ള  പോരാട്ടത്തില്‍ രാജ്യാന്തര സഹകരണം ഉറപ്പു വരുത്തുക എന്നിവയൊക്കെയാണു ദിനാചരണ ലക്ഷ്യം. എയ്ഡ്സിനെക്കുറിച്ചു ബോധവാന്മാരാണ് എന്നതിന്റെ സൂചനയായി എയ്ഡ്സ് ദിനത്തില്‍ എല്ലാവരും ചുവന്ന റിബണ്‍ അണിയാറുണ്ട്.


എയ്ഡ്സ് രോഗബാധിത മരണങ്ങളില്ലാത്ത, പുതിയ രോഗബാധിതരുണ്ടാവാത്ത, രോഗത്തിന്റെ പേരില്‍ വിവേചനങ്ങളില്ലാത്ത, ഒരു നല്ല നാളെ സാക്ഷാല്‍ക്കരിക്കുകയാണു ലക്ഷ്യം. ഇപ്പോള്‍ ദ് ജോയിന്റ് യുണൈറ്റഡ് നേഷന്‍സ് പ്രോഗ്രാം ഒാണ്‍ എച്ച്ഐവി-എയ്ഡ്സ് (UNAIDS)  ആണ് എയ്ഡ്സ് ദിനാചരണത്തിനു നേതൃത്വം നല്‍കുന്നത്.  


കോടി ഇരകള്‍       
എച്ച്ഐവി 1, എച്ച്ഐവി 2 എന്നിങ്ങനെ രണ്ടുതരം എയ്ഡ്സ് വൈറ സുകള്‍ ഉണ്ടെങ്കിലും എച്ച്ഐവി 1 ആണു കൂടുതല്‍ ആക്രമണകാരി. ഇൌ റിട്രോ വൈറസുകള്‍ രോഗപ്രതിരോധ കോശങ്ങളെ ആക്രമിച്ച് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കും.  ചെറിയ രോഗങ്ങളെ പോലും പ്രതിരോധിക്കാനുള്ള കഴിവും  നഷ്ടമാവും. ഇതുവരെ മൂന്നു കോടിയിലധികം  മനുഷ്യരുടെ ജീവന്‍ എയ്ഡ്സ് രോഗം  കവര്‍ന്നുകഴിഞ്ഞു. ദക്ഷിണാഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ എയ്ഡ്സ് രോഗികള്‍ ഉള്ളത്.  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ചികിത്സാ ലഭ്യതയുടെയും ഫലമായി  മരണനിരക്കും പുതിയ എച്ച്ഐവി ബാധിതരുടെ എണ്ണ22 ലക്ഷം ആയിരുന്നു. 2010ല്‍ ഇത് 18 ലക്ഷമായി കുറഞ്ഞു. നാഷനല്‍ എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി കണക്കനുസരിച്ച് ഇന്ത്യയില്‍ ഏതാണ്ട് 23 ലക്ഷത്തോളം പേര്‍ എച്ച്ഐവി ബാധിതരാണ്. 2005ല്‍ ഇത് 55 ലക്ഷമായിരുന്നു. കേരളത്തില്‍ 55,000ഒാളം എച്ച്ഐവി ബാധിതരുണ്ട്.


ഒന്നിച്ചു പഠിച്ചാലും കഴിച്ചാലും എയ്ഡ്സ് വരില്ല       
സുരക്ഷിതമല്ലാത്ത  ലൈംഗികബന്ധം, എച്ച്ഐവി രോഗബാധിതരില്‍ നിന്നും രക്തം സ്വീകരിക്കല്‍, അണുവിമുക്തമാക്കാത്ത സിറിഞ്ചുകളുടെ ഉപയോഗം എന്നിവയിലൂടെയൊക്കെ ഇൌ രോഗം പകരും. എയ്ഡ്സ് രോഗബാധിതരുടെ ശരീര സ്രവങ്ങളിലൂടെ രോഗം പകരും. രോഗബാധിതയായ അമ്മയില്‍ നിന്നു കുഞ്ഞിലേക്കു രോഗം പകരാനുള്ള സാധ്യതയുമുണ്ട്. ഒന്നിച്ചിരുന്നു പഠിച്ചതുകൊണ്ടോ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചതുകൊണ്ടോ രോഗം പകരില്ല. എന്നിട്ടും ഈ രോഗത്തെക്കുറിച്ചു നമ്മുടെ സമൂഹത്തില്‍നിലനില്‍ക്കുന്ന തെറ്റിദ്ധാരണ  ഏറെയാണ്.  എച്ച്ഐവി രോഗബാധിതരുടെ മക്കളോടൊപ്പം സ്വന്തം കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ തയാറാവാത്തവര്‍ പ്രബുദ്ധ കേരളത്തില്‍ പോലും ഉണ്ട് എന്നതാണു സത്യം. ലോകമെങ്ങുമുള്ള എയ്ഡ്സ് ബാധിതര്‍ കടുത്ത മനുഷ്യാവകാശ ധ്വംസനമാണ് നേരിടുന്നത്. സമൂഹം ഇവരെ ഒറ്റപ്പെടുത്തുകയും സഞ്ചാരസ്വാതന്ത്യ്രം പോലും ഹനിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ എയ്ഡ്സിനെതിരെ യുള്ള പോരാട്ടത്തില്‍ രോഗബാധിതരുടെ മനുഷ്യാവകാശങ്ങള്‍ക്കും ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നുണ്ട്.


മരുന്നു തേടി...       
എച്ച്ഐവി രോഗാണു ശരീരത്തില്‍ കടന്നാല്‍ രോഗം പ്രകടമാവാന്‍ 10 മുതല്‍ 15 വര്‍ഷം വരെയെടുക്കാം. ഫ്രാങ്കോയിസ്റ്റ് ബാരെ സിനൌെസ്സി, ലുക് മൊണ്ടാഗ്നിയര്‍ എന്നീ ശാസ്ത്രജ്ഞരാണ് 1980കളില്‍ എയ്ഡ്സ് രോഗാണുവിനെ കണ്ടെത്തിയത്.എയ്ഡ്സ് രോഗ നിര്‍ണയത്തിലും ചികിത്സയിലും നൂതന ഔഷധങ്ങളുടെ കണ്ടെത്തലിലും ഇതു പുതിയ വഴിത്തിരിവാണുണ്ടാക്കിയത്.2008ലെ  വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനവും ഇവര്‍ക്കു ലഭിച്ചു. എലിസ ടെസ്റ്റ്, വെസ്റ്റേണ്‍ ബ്ലോട്ട് ടെസ്റ്റ് എന്നിവയൊക്കെ എച്ച്ഐവി ബാധിച്ചിട്ടുണ്ടോ എന്നു പരിശോധിച്ചറിയാന്‍ സഹായിക്കുന്നു.ആന്റി റിട്രോവൈറല്‍ ചികിത്സയിലൂടെയും മറ്റും എച്ച്ഐവി ബാധിതരുടെ ആയുസ്സ് കൂട്ടാന്‍ കഴിയുന്നുണ്ടെങ്കിലും എയ്ഡ്സിനെ പൂര്‍ണമായും ഭേദമാക്കുന്ന ഒരു വാക്സിന്‍ ഇന്നും യാഥാര്‍ഥ്യമായിട്ടില്ല. അത്തരമൊരു വാക്സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഗവേഷകര്‍. 


സര്‍വ വൈറസ് രോഗങ്ങള്‍ക്കുമെതിരെ പ്രയോഗിക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി എംഐടി ഗവേഷകര്‍ വികസിപ്പിച്ചെടുത്ത ഡ്രാക്കോ എന്ന ഒൌഷധം എയ്ഡ്സ് ചികിത്സയില്‍ പ്രതീക്ഷ നല്‍കുന്നു. ജീന്‍ തെറപ്പി രംഗത്തെ ഗവേഷണങ്ങളും പ്രതീക്ഷ നല്‍കുന്നതാണ്. ലോകാരോഗ്യ സംഘടനയുടെയും  ള്ളമ്മക്കണ്ട.UNAIDS ന്റെയും സംയുക്ത സംരംഭമായ  HIV VACCINE INITIATIVE  (HVI)എയ്ഡ്സിനെതിരെയുള്ള വാക്സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ജനിതക എന്‍ജിനീയറിങ്ങും നാനോ ടെക്നോളജിയും സമന്വയിപ്പിച്ച് എയിഡ്സിനെ പ്രതിരോധി ക്കാനുള്ള ഗവേഷണങ്ങളും മുന്നേറുന്നു.


(മനോരമയോടു കടപ്പാട്)



സംസ്ഥാനത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണം കുറയുന്നു


പാലക്കാട്: സംസ്ഥാനത്തെ എച്ച്.ഐ.വി ബാധിതരുടെ എണ്ണം കുറയുന്നതായി എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി. ഈ വര്‍ഷം ഒക്ടോബര്‍ വരെ പുതുതായി എച്ച്.ഐ.വി ബാധ കണ്ടെത്തിയത് 1,836 പേരിലാണെന്ന് സംസ്ഥാന കോ ഓഡിനേറ്റര്‍ സുനില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2010ല്‍ പുതുതായി എച്ച്.ഐ.വി ബാധ കണ്ടെത്തിയവരുടെ എണ്ണം 2,342 ആണ്. 2009ല്‍ ഇത് 2,592 ആയിരുന്നു. 2008ല്‍ 2,748, 2007ല്‍ 3,972 എന്നിങ്ങനെയായിരുന്നു കണക്ക്. പുതുതായി എച്ച്.ഐ.വി ബാധ കണ്ടെത്തിയ 1,836 പേരില്‍ 730 പേര്‍ മാത്രമാണ് സ്ത്രീകള്‍. ഒക്ടോബറിലെ കണക്കനുസരിച്ച് 15,628 എച്ച്.ഐ.വി ബാധിതരാണ് സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിലുള്ള എ.ആര്‍.ടി ചികിത്സാ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആകെ എച്ച്.ഐ.വി ബാധിതര്‍ 17,200 ആണ്. 8,994 പേര്‍ക്ക് ചികിത്സ ആരംഭിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 5,933 പേരാണ്. രജിസ്റ്റര്‍ ചെയ്തവരില്‍ 1,456 പേര്‍ മരിച്ചു. ഈ വര്‍ഷത്തെ സംസ്ഥാനതല എയ്ഡ്സ് ദിനാചരണം വ്യാഴാഴ്ച രാവിലെ 10.30ന് ഗ്രാമവികസനമന്ത്രി കെ.സി. ജോസഫ് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

Wednesday 23 November 2011

മാലിന്യം വലിച്ചെറിയുന്നവര്‍ സൂക്ഷിക്കുക




Posted on: 22 Nov 2011







കൊച്ചി: പ്ലാസ്റ്റിക് ഉള്‍പ്പെടെ മണ്ണില്‍ ലയിച്ചു ചേരാത്ത കവറുകളില്‍ പൊതിഞ്ഞ് മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നത് ഹൈക്കോടതി നിരോധിച്ചു. റോഡരികിലോ മറ്റ് പൊതുസ്ഥലങ്ങളിലോ ഇത്തരത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും കേസെടുക്കാന്‍ ഡി.ജി.പി. നിര്‍ദേശം നല്‍കണമെന്നാണ് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരും ജസ്റ്റിസ് പി.എസ്.ഗോപിനാഥനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടുള്ളത്.


പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം കണ്ടെത്താന്‍ നഗരപ്രദേശങ്ങളില്‍ പോലീസ് റോന്തു ചുറ്റേണ്ടതാണ്. പുകവലി നിരോധ ഉത്തരവ് നടപ്പാക്കിയതുപോലെ ഈ ഉത്തരവ് നടപ്പാക്കണം. മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പരത്താന്‍ കാരണമാകുന്ന പൊതുശല്യമാകുന്ന അശ്രദ്ധമായ നടപടിക്കാണ് കേസെടുക്കേണ്ടത്. മറ്റാരെങ്കിലും പ്ലാസ്റ്റിക് ക്യാരിബാഗിലും മറ്റും മാലിന്യം തള്ളുന്നതിനെപ്പറ്റി വിവരം കിട്ടിയാല്‍ പോലീസിന് പരാതി നല്‍കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. മാലിന്യനിക്ഷേപം പൊതുജനാരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന്കാട്ടി കേരള ഫെഡറേഷന്‍ ഓഫ് വിമന്‍ ലോയേഴ്‌സ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഈ ഉത്തരവ്. പ്ലാസ്റ്റിക് കവറിലാക്കാത്ത മാലിന്യം നിക്ഷേപിക്കാന്‍ കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും ചവറുവീപ്പകള്‍ ഒരുക്കേണ്ടതാണ്. ഇതിലെ മാലിന്യം യഥാസമയം നീക്കാനും സംസ്‌കരിക്കാനും സംവിധാനം ഒരുക്കണമെന്ന് കോടതി നഗരസഭകള്‍ക്ക് നിര്‍ദേശം നല്‍കുന്നു. മാലിന്യശേഖരണ സമയത്ത് ജൈവ, അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കണം. 


മലിനമായ കുടിവെള്ളം കാരണം മനുഷ്യരില്‍ കുടലിനും കരളിനും രോഗം ബാധിക്കുന്നത് നിത്യേനയെന്നോണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് കോടതി വിലയിരുത്തി. ഒപ്പം പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും രോഗബാധയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പച്ചക്കറിയും മീനും ഇറച്ചിയുമൊക്കെ വില്‍ക്കാന്‍ തീരെ കനം കുറഞ്ഞ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. അടുക്കള മാലിന്യം ഇത്തരം കവറുകളിലും മറ്റും പൊതിഞ്ഞ് പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞ് പോകുന്നവര്‍ ഏറെയാണ്. കൊച്ചി നഗരസഭയിലും പരിസരപ്രദേശത്തും റോഡരികിലും മറ്റും ഇത്തരം മാലിന്യപ്പൊതികള്‍ പതിവാണെന്ന കാര്യം ആരും നിഷേധിക്കില്ല. ക്യാരിബാഗില്‍ നിറച്ച് തള്ളുന്ന ജൈവാവശിഷ്ടം അതില്‍ക്കിടന്ന് ചീഞ്ഞ് അന്തരീക്ഷവും പരിസരവും വെള്ളവുമെല്ലാം മലിനമാവുകയാണ്. രോഗകാരണമാവുന്ന ഇത്തരം മാലിന്യം തിന്ന് മുംബൈയില്‍ കഴുകന്മാര്‍ കൂട്ടത്തോടെ ചാവുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ ഇത്തരത്തില്‍ ചീഞ്ഞ് വിഷമയമായ മാലിന്യം തിന്ന് കാക്കകളുടെയും മറ്റ് പക്ഷികളുടെയും എണ്ണത്തില്‍ കുറവുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. മാലിന്യം പ്ലാസ്റ്റിക് കവറിലാക്കാതെ വെറുതെ കളഞ്ഞാല്‍ അവ അഴുകുംമുമ്പ് കാക്കയും മറ്റും തിന്ന് പരിസരം വൃത്തിയാക്കുമായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. വീട്, ആസ്​പത്രി, ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്ന് മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നത് ഒഴിവാക്കാന്‍ അത് നിരോധിക്കുക മാത്രമാണ് വഴിയെന്ന് കോടതി വിലയിരുത്തി. 


കോടതി നിര്‍ദേശം മുന്‍നിര്‍ത്തി സര്‍ക്കാരിന് ആവശ്യമായ നിയമനിര്‍മാണം നടത്താവുന്നതാണ്. മാലിന്യ നിര്‍മാര്‍ജനത്തിനും സംസ്‌കരണത്തിനും ജനങ്ങളില്‍നിന്ന് ലെവി ഈടാക്കാനും വ്യവസ്ഥ കൊണ്ടുവരാവുന്നതാണ് എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പൊതുശല്യം തടയുന്ന 268-ാം വകുപ്പ് പ്രകാരവും രോഗം പടര്‍ന്നുപിടിക്കാന്‍ കാരണമാവുംവിധം അശ്രദ്ധമായ നടപടിക്കെതിരായ 269-ാം വകുപ്പുപ്രകാരവും പൊതുവാസസ്ഥലങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരായ 278-ാം വകുപ്പുപ്രകാരവുമാണ് പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിക്ക് കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. പിഴയാടുകൂടി പരമാവധി ആറുമാസം വരെ തടവ് ശിക്ഷ കിട്ടാവുന്നതാണ് 269-ാം വകുപ്പ്. 278-ാം വകുപ്പ് പ്രകാരം 500 രൂപ വരെ പിഴയീടാക്കാം.


Posted on: 23 Nov 2011




തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലും നിരത്തുവക്കിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയാന്‍ പോലീസ് നടപടികള്‍ കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി ഓപ്പറേഷന്‍ സ്വീപ് പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഈ നടപടി.


ഓരോ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഇത്തരം കുറ്റകൃത്യങ്ങല്‍ കണ്ടുപിടിക്കുന്നതിന് പ്രത്യേക പട്രോളിങ് സംവിധാനം ഏര്‍പ്പെടുത്തും. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും സബ് ഡിവിഷണല്‍ ഓഫീസര്‍മാരും ദിവസേന ഇതിന്റെ പുരോഗതി വിലയിരുത്തണമെന്നും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവികള്‍ ഓരോ ആഴ്ചയിലും ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന നോഡല്‍ ഓഫീസര്‍ക്ക് നല്‍കും. പലപ്പോഴും മാലിന്യം നിറച്ച ബാഗുകള്‍ വാഹനങ്ങളില്‍ കൊണ്ടു വന്ന് റോഡില്‍ വലിച്ചെറിയുന്നതായി കാണുന്നതിനാല്‍ ഓരോ ജില്ലയിലെയും ട്രാഫിക് വിഭാഗത്തെയും പരിശോധനയ്ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്.


പ്ലാസ്റ്റിക്കും ജീര്‍ണിക്കാത്ത മറ്റു വസ്തുക്കളും കൊണ്ട് നിര്‍മിക്കുന്ന ബാഗുകളില്‍ മാലിന്യങ്ങള്‍ നിറച്ച് പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നത് സംസ്ഥാനത്ത് വ്യാപകമായത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിനുപുറമെ ഭൂഗര്‍ഭജലം ഉള്‍പ്പെടെ മലിനമാകുന്നതിനും ഇതു കാരണമാകുന്നു. ഇത്തരത്തില്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കുകയോ വലിച്ചെറിയുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപികള്‍ സ്വീകരിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും കേരള പോലീസ് ആക്ടിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിക്കും. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുക എന്നത് ഒരു വര്‍ഷം വരെ തടവും 5000 രൂപ വരെ പിഴയും ഈടാക്കാവുന്ന കുറ്റമാണ്.
പൊതുനിരത്തില്‍ ആരെങ്കിലും മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ക്ക് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കാം. മാലിന്യം നിറച്ച ബാഗുകള്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് എറിയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനത്തിന്റെ നമ്പര്‍ സഹിതം പരാതി നല്‍കാം. ഇതിനായി 9497000000 എന്ന നമ്പറിലേക്ക് മൊബൈല്‍ ഫോണ്‍ സന്ദേശമയയ്ക്കാനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.


നാടിനോടൊപ്പം നാമ്പിടേണം


ജലജന്യരോഗങ്ങള്‍ക്കെതിരെ നാട്ടുകൂട്ടം
(മറ്റൊരു പ്രോജക്റ്റിന്‍റെ മാതൃക)
രോഗമുക്ത ചിന്തകള്‍
                    
ആമുഖം
ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 2012-2013 വര്‍ഷത്തില്‍ നടപ്പിലാക്കേണ്ട പദ്ധതിയുടെ പ്രൊജക്റ്റ് റിപ്പോര്‍ട്ടാണിത്.

ജലജന്യ രോഗങ്ങള്‍ തടയല്‍,  ജലസംരക്ഷണം, ജലസ്രോതസ്സുകളുടെ നവീ കരണം, ജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കല്‍ ,പൊതുടാപ്പുകളുടെ ജലഗുണ നില വാരം പരിശോധിക്കല്‍, പൊതുജനങ്ങളില്‍ ജലജന്യരോഗപ്പകര്‍ച്ച തടയുന്നതിനാവശ്യ മായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കല്‍, ഗ്രാമപഞ്ചായത്തിലെ പൊതുകിണറുകള്‍, വ്യക്തിഗത കിണറുകള്‍ എന്നിവയുടെ സംരക്ഷണവും ശുദ്ധീകരണവും ഈ പ്രവര്‍ത്തനങ്ങള്‍ ജനകീയ കൂട്ടായ്മകളിലൂടെ സാധ്യമാകുന്നതിനാണ് ഈ പ്രോജക്റ്റ് മുന്‍തൂക്കം നല്‍കുന്നത്.
ലക്ഷ്യം
പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെയും കിണറുകള്‍, ക്ളോറിന്‍ ഉപയോഗിച്ച് മാസത്തില്‍ ഒരിക്കല്‍ ശുദ്ധീകരിക്കുന്നു. മഴക്കാലപൂര്‍വ ശുദ്ധീകരണത്തിനു തുടക്ക മിടുകയും മണ്‍സൂണ്‍ കാലങ്ങളില്‍ ക്ളോറിനേഷന്‍ തുടര്‍ച്ചയായി നടത്തുകയും മഴ ക്കാലത്തെ ജലജന്യരോഗപ്പകര്‍ച്ച തടയുന്നതിനായി ജലസ്രോതസ്സുകളുടെ സംരക്ഷ ണവും ശുദ്ധീകരണ പ്രവര്‍ത്തനവും ലക്ഷ്യമിടുകയും ഗ്രാമപഞ്ചായത്തിലെ കുടുംബ ശ്രീ പ്രവര്‍ത്തകര്‍, ആഷാ പ്രവര്‍ത്തകര്‍ NREG തൊഴിലാളി, യൂത്ത് ക്ളബ് അംഗ ങ്ങള്‍ അംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ ടി പ്രവര്‍ത്തനം നടത്തുകയും കിണറുകള്‍ക്കു പുറമേ പബ്ളിക് ടാപ്പുകളിലെ ജലത്തിന്റെ ഗുണനില വാരം പരിശോധിക്കുകയും ചെയ്യുക വഴി ഗ്രാമപഞ്ചായത്തിലെ എല്ലാ ജലസ്രോതസ്സുകളുടെയും ഗുണനിലവാരം കൃത്യമായി പരിശോധിക്കുന്നതിനും രേഖപ്പെടുത്തു ന്നതിനും കഴിയും.
1) ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ആകെ ജനസംഖ്യ : 40712
2) പൊതുകിണറുകള്‍ : 105
3) വ്യക്തിഗത - കുടിവെള്ള സ്രോതസ്സുകള്‍: 8404
4) പൊതുടാപ്പ് (ണഅ) : 454
5) ഗൃഹസന്ദര്‍ശന സര്‍വേ ഫോം
6) ക്ളോറിനേഷന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്ന നോട്ട് ബുക്ക്
ഗുണഭോക്താക്കള്‍
ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളും
പ്രവര്‍ത്തനങ്ങള്‍
1) ഏകദിന പരിശീലനം ജലത്തിന്റെ ഗുണനിലവാരം കണ്ടെത്തല്‍, ജല സ്രോതസ്സുകളുടെ ഭൂപടം നിര്‍മ്മിക്കല്‍, ജലമലിനീകരണം തടയുന്നതിനും ജലസംര ക്ഷണം/ജലജന്യ രോഗങ്ങളുടെ കാരണങ്ങള്‍, പരിഹാരങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനുമായി  വാട്ടര്‍ അതോറിറ്റി,ഗ്രൌണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്റ്, ആരോഗ്യ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ ക്ളാസ്സുകള്‍ നടത്തുന്നു.
2) ജലഭൂപടം ഗ്രാമപഞ്ചായത്തിലെ ജലസ്രോതസ്സുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവയുടെ വാര്‍ഡുതലത്തിലുള്ള മാപ്പിങ് .(മലിനമായ സ്ഥലങ്ങള്‍, പ്രദേശങ്ങള്‍)
3) കൈപ്പുസ്തകം 
 ഏകദിനപരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കും വിദ്യാലയങ്ങള്‍ ,യൂത്ത് ക്ളബ്ബുകള്‍, സന്നദ്ധ സംഘടനകള്‍, ഇഉട, എന്നിവര്‍ക്കും നല്‍കുന്നതിന്. ജലജന്യ രോഗങ്ങള്‍, കാരണങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ജലത്തിന്റെ ഗുണനിലവാരം, ജലസംരക്ഷണം എന്നിവ മുഖ്യവിഷയമായിരിക്കണം.
സംഘാടനം
പഞ്ചായത്ത് പ്രസിഡന്റ്, ചെയര്‍മാന്‍,ജഒഇ മെഡിക്കല്‍ ഓഫീസര്‍, കണ്‍വീനര്‍
ഒക, .... പഞ്ചായത്ത് ആരോഗ്യ സ്റാന്റിങ്് കമ്മറ്റി ചെയര്‍പേഴ്സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ കഴിയും.
പ്രവര്‍ത്തന കലണ്ടര്‍
മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനത്തോടൊപ്പം ടി പ്രവര്‍ത്തനവും തുടങ്ങണം.
ഏപ്രില്‍:
1) പരിശീലനം - 
2) കൈപ്പുസ്തക നിര്‍മാണം
3) വാര്‍ത്താ പ്രചാരണം
4) സംഘാടക സമിതി രൂപവത്കരണം
5) ജലസ്രോതസ്സുകളുടെ സര്‍വ്വേ - മാപ്പിങ്
6) ക്ളോറിനേഷന്‍
മെയ് മുതല്‍ ഡിസംബര്‍ വരെ :
മാസത്തില്‍ രണ്ടു തവണ (കൂടുതല്‍ ജലജന്യരോഗങ്ങള്‍ ഉണ്ടാകുന്ന സ്ഥല ങ്ങളില്‍ കൂടുതല്‍ തവണ ക്ളോറിനേഷന്‍ നടത്താവുന്നതാണ്.)

ബ്ളീച്ചിങ് പൌഡര്‍ രൂ. 500കിഗ്രാം 12500
ക്ളോറോ ടെസ്റ് സൊല്യൂഷന്‍ രൂ.
H2S, Test Kit രൂ. 10000
സ്കൂള്‍ തലത്തില്‍ കുടിവെള്ള സ്രോതസ്സുകളുടെ സംരക്ഷണവും "ലോക ജലദിനം'' ബോധവല്‍ക്കരണപ്രവര്‍ത്തനവും ചിത്രബാനര്‍, രൂ. 5,000/=
 ജലചിന്തകള്‍ - അനുഭവങ്ങള്‍, ജലസംരക്ഷണ സന്ദേശയാത്ര, കുടിവെള്ള - പോസ്റര്‍ രചന, എന്നിങ്ങനെ സ്കൂള്‍ തലത്തില്‍ നടത്താവുന്ന പ്രവര്‍ത്തനങ്ങള്‍. ജലജന്യരോഗ വിവരപട്ടിക പ്രദര്‍ശിപ്പിക്കുക മുതലായവ.

മറ്റു ചെലവുകള്‍ രൂ. 1,000/=
സ്റേഷനറി  ,പീഓഎല്‍ രൂ. 1,000/=
സ്റഡി മെറ്റീരിയല്‍ രൂ. 1,000/=
പ്രദര്‍ശന വസ്തുക്കള്‍ ,ഡോക്യുമെന്റേഷന്‍ മുതലായവ. രൂ 3,000/=
ധന്യകാര്യവിശകലനം
ഏകദിന പരിശീലനം: 200 പേര്‍ക്ക് രൂ. 5,000/=
കൈപുസ്തകം: 250 എണ്ണം രൂ. 2,500/=
ഫാക്കല്‍റ്റി: 300 X 4 രൂ. 1,200/=
ക്ളോറിനേഷന്‍
ഓണറേറിയം:
ഒരു വാര്‍ഡില്‍ 2 പേര്‍ക്ക് ഒരു കിണറിന് രൂ. 5/= രൂ. 15,000/=
പ്രചാരണം - ബാനര്‍ 16 എണ്ണം രൂ. 4,000/=
നോട്ടീസ് 5000 എണ്ണം രൂ. 2,500/=
ട്രെയിനിങ് മോഡ്യൂള്‍ 200 എണ്ണം രൂ. 2,000/=
എല്‍സിഡി പ്രോജക്ട് വാടക 1000 രൂ. 1,000/=
ബ്ളീച്ചിങ് പൌഡര്‍ 500 കി.ഗ്രാം രൂ 12,500/=
ക്ളോറോ ടെസ്റ്റ് സൊലുഷന്‍ രൂ. 10000
H2S, Test Kit രൂ. 10000
ആകെ  രൂ .7,67,000/=

തയ്യാറാക്കിയത്
കെ. എം. ശശികുമാര്‍ സന്തോഷ്
ടെക്നിക്കല്‍ അസിസ്റന്‍റ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍,          
                                                         ചേരാനെല്ലൂര്‍                                        
ഡി എം ഓ ഓഫീസ്,എറണാകുളം

Monday 21 November 2011

സമഗ്ര ആരോഗ്യ പദ്ധതി-പ്രൊജക്റ്റ് മാതൃക



സമഗ്ര ആരോഗ്യ പദ്ധതി 2011-12
തൃപ്പൂണിത്തുറ നഗരസഭ-തിരുവാങ്കുളം മേഖല

പദ്ധതി 1 മാലിന്യ നിര്‍മാര്‍ജനം-ബയോഗ്യാസ് പ്ളാന്റ്

ആമുഖം
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ നഗരസഭയിലെ ഇപ്പോഴത്തെ തിരുവാങ്കുളം മേഖല(പഴയ തിരുവാങ്കുളം ഗ്രാമ പഞ്ചായത്ത്) ില്‍പ്പെടുന്ന 13 ഡിവിഷനുകളില്‍ സമഗ്ര ആരോഗ്യ പദ്ധതി പ്രകാരം അടുത്ത അഞ്ചു വര്‍ഷം കൊണ്ടു നടപ്പാക്കേണ്ട വിവിധ ആരോഗ്യ പദ്ധതികളെ സംബന്ധിച്ച നിര്‍ദേശങ്ങളും 2012-13 വര്‍ഷം നടപ്പാക്കേണ്ട പദ്ധതികളുടെ പ്രൊജക്റ്റ് റിപ്പോര്‍ട്ടുമാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്.

ശുചിത്വമുള്ള സമൂഹത്തിനു മാത്രമേ ആരോഗ്യകരമായ ജീവിതം നയിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ നിത്യേനയുണ്ടാകുന്ന മാലിന്യങ്ങള്‍ ശരിയായ വിധത്തില്‍ സംസ്കരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ശരിയായ വിധത്തില്‍ ശുചിത്വം നിലനിര്‍ത്താന്‍ കഴിയാത്തത്. മാലിന്യങ്ങള്‍ രണ്ടു വിധത്തില്‍പ്പെടുന്നു. ജീര്‍ണിക്കുന്ന ജൈവ മാലിന്യങ്ങളും പ്ളാസ്റിക്,ഗ്ളാസ്,ലോഹങ്ങള്‍ മുതലായ ജീര്‍ണിക്കാത്ത അജൈവ മാലിന്യങ്ങളും. ജൈവമാലിന്യങ്ങളില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ , പഴം-പച്ചക്കറി-മത്സ്യ-മാംസ അവശിഷ്ടങ്ങള്‍ , പക്ഷി മൃഗാദികളുടെ കാഷ്ടം, മനുഷ്യ വിസര്‍ജ്യം എന്നിവയാണ് ഗുരുതരമായ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നത്. ഇവയെ ശാസ്ത്രീയമായി സംസ്കരിക്കാന്‍ കഴിഞ്ഞാല്‍ നാം അഭിമുഖീകരിക്കുന്ന മലിനീകരണ പ്രശ്നങ്ങള്‍ക്ക് വലിയ ഒരളവോളം പരിഹാരമാകും. 

വീടുകളിലും ഹോട്ടലുകളിലും ഉണ്ടാകുന്ന മേല്‍പ്പറഞ്ഞ മാലിന്യങ്ങള്‍ അവിടെവച്ചു തന്നെ സംസ്കരിച്ച് ഊര്‍ജവും ജൈവവളവും ഉല്പാദിപ്പിക്കുന്ന പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ളാന്റുകള്‍ ഒരേസമയം മലിനീകരണ പ്രശ്നത്തിനും പാചകവാതകപ്രശ്നത്തിനും പരിഹാരം കണ്ടെത്താന്‍ നമ്മെ സഹായിക്കുന്നതാണ്. 

ലക്ഷ്യം
കേരളം പോലെ ജനസാന്ദ്രതയേറിയ  പ്രദേശത്ത് ഒരു പഞ്ചായത്തിലും നഗരസഭയിലും ഗാര്‍ഹിക മാലിന്യങ്ങള്‍  കേന്ദ്രീകൃതമായി സംസ്കരിക്കുന്നത് എളുപ്പമല്ല.തൃപ്പൂണിത്തുറയും വ്യത്യസ്തമല്ല. അതുകൊണ്ട്  അവരവരുടെ മാലിന്യങ്ങള്‍ അവരവര്‍ തന്നെ സംസ്കരിക്കുന്ന ഒരു സംസ്കാരം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഇപ്പോള്‍ ആവശ്യാനുസരണം മാറ്റി സ്ഥാപിക്കാവുന്നതും കാര്യക്ഷമമായതും സ്ഥലസൌകര്യം കുറഞ്ഞവര്‍ക്കുപോലും അനുയോജ്യവും ആയ പോര്‍ട്ടബ്ള്‍ ബയോഗ്യാസ് പ്ളാന്റുകള്‍ നിരവധി ഏജന്‍സികള്‍ ഇതിനകം വികസിപ്പിച്ചിട്ടുണ്ട്.ഭക്ഷണ അവശിഷ്ടം,കന്നുകാലി ചാണകം തുടങ്ങിയ ജൈവമാലിന്യങ്ങള്‍ ലഭ്യമായ എല്ലാ വീടുകളിലും ഹോട്ടലിലും മേല്‍പ്പറഞ്ഞ ബയോഗ്യാസ് പ്ളാന്റുകള്‍ അടുത്ത അഞ്ചു വര്‍ഷങ്ങള്‍ കൊണ്ടു സ്ഥാപിക്കുകയും തിരുവാങ്കുളം ഒരു മാലിന്യമുക്ത പ്രദേശമാക്കി മാറ്റുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ജൈവമാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നത് അങ്ങനെ തടയാനാകും.

ഗുണഭോക്താക്കള്‍
തിരുവാങ്കുളം മേഖലയില്‍ ജൈവമാലിന്യങ്ങള്‍ ലഭ്യമായ എല്ലാ വീടുകളിലും ഹോട്ടലുകളിലും മറ്റു പൊതു സ്ഥാപനങ്ങളിലും പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിലൂടെ ഈ മേഖലയിലെ മുഴുവന്‍ ജനങ്ങളും ഇതിന്റെ ഗുണഭോക്താക്കളായി മാറുന്നതാണ്.

പ്രവര്‍ത്തനങ്ങള്‍
1. ബയോഗ്യാസ് പ്ളാന്റ് സ്ഥാപിക്കുന്ന ഏജന്‍സിയെ നിശ്ചയിക്കുക
2. തിരുവാങ്കുളം മേഖലയിലെ വിവിധ റസിഡന്‍സ് അസോസിയേഷനുകളെയും കുടുംബശ്രീകളെയും ഉപയോഗിച്ച് മേഖലയില്‍ ബയോഗ്യാസ് പ്ളാന്റിനെക്കുറിച്ച് ഡെമോണ്‍സ്ട്രേഷനും ബോധവത്കരണവും.
3. ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷ സ്വീകരിച്ച് ആദ്യവര്‍ഷത്തെ അര്‍ഹതപ്പെട്ടവരെ കണ്ടെത്തുക
4. ബി.പി.എല്‍. വിഭാഗത്തിനും എ.പി.എല്‍. വിഭാഗത്തിനും ഹോട്ടലുകള്‍ക്കും നല്‍കാവുന്ന സബ്സിഡി നിശ്ചയിക്കുക
5. ഗുണഭോക്തൃ വിഹിതവും സബ്സിഡിയും നിശ്ചയിച്ചതിനുശേഷം മുന്‍ഗണനാക്രമത്തില്‍ പ്ളാന്റുകള്‍ സ്ഥാപിക്കുക
6.ഫോളോ അപ് നടത്തുകയും തുടര്‍ ബോധവത്കരണം നടത്തുകയും ചെയ്യുക

ധനകാര്യ വിശകലനം

ബയോടെക്കിന്റെ ഒരു ക്യുബിക് പ്ളാന്റിന്റെ വില 17300 രൂപയാണ്. കേന്ദ്ര സര്‍ക്കാരിന്റെ സബ്സിഡി ഇനത്തില്‍ 4000 ക ലഭിക്കും. ബാക്കി വരുന്ന 13300 കയില്‍ തദ്ദേശ സ്ഥാപനങ്ങളോ സര്‍ക്കാരോ ബി പി എല്‍ വിഭാഗത്തിന് 90 ശതമാനം സബ്സിഡിയും എ പി എല്‍ വിഭാഗത്തിന് 75 ശതമാനം സബ്സിഡിയും നല്‍കാവുന്നതാണ്. ബാക്കിവരുന്ന തുക ഗുണഭോക്തൃ വിഹിതമായി വാങ്ങണം. ആദ്യഘട്ടത്തില്‍ 2000 വീടുകള്‍ക്കും 10 ഹോട്ടലുകള്‍ക്കും പ്ളാന്റ് നല്‍കാവുന്നതാണ്. 


ഗുണഭോക്താക്കള്‍ യഥാക്രമം 1330കയും 3325   കയും നല്‍കണം. 
ഹോട്ടലുകളുടെ പ്ളാന്റിന് 35000  മുതല്‍ 50000  ക ചെലവു വരും. അതിന് 10 ശതമാനം സബ്സിഡി നല്‍കിയാല്‍ ശരാശരി 4500 ക ഒരു പ്ളാന്റിനു സബ്സിഡി നല്‍കേണ്ടിവരും.


പ്രവര്‍ത്തന കലണ്ടര്‍
ഏപ്രില്‍ 2012: ബോധവത്കരണ ക്ളാസുകള്‍
മെയ്: ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷ സ്വീകരിക്കല്‍ 
ജൂണ്‍: ആദ്യത്തെ അര്‍ഹരായ ആളുകളെ കണ്ടത്തല്‍
ജൂലൈ-ഡിസംബര്‍: പ്ളാന്റുകള്‍ സ്ഥാപിക്കല്‍ 
2013 ജനുവരി-മാര്‍ച്ച്: ഫോളോഅപ്പ് ബോധവത്കരണം 

സംഘാടനം
തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍മാന്‍ , വൈസ് ചെയര്‍പേഴ്സന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ , തിരുവാങ്കുളം മേഖലയിലെ മറ്റു കൌണ്‍സിലര്‍മാര്‍ , പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍-ഇന്‍-ചാര്‍ജ്, ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍,പബ്ളിക് ഹെല്‍ത്ത് നഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍മാര്‍, ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് ഉള്‍പ്പെടുന്ന ടീം.

നേട്ടങ്ങള്‍
1.ജൈവമാലിന്യ സംസ്കരണം വികേന്ദ്രീകൃതമായി നടപ്പാക്കാന്‍ കഴിയുന്നു.
2.ജൈവമാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കുന്നു.
3. ജൈവവാതക പ്ളാന്റുകളുമായി കക്കൂസുകള്‍ ബന്ധിപ്പിക്കാനും സാധിക്കുമെന്നതിനാല്‍ (താത്പര്യമുള്ളവര്‍ക്ക് അധികം വരുന്ന തുക നല്‍കുന്ന മുറയ്ക്ക്) സമ്പൂര്‍ണ ശുചിത്വം നടപ്പാക്കാന്‍ സാധിക്കുന്നു.
4.ഹോട്ടലുകളും മറ്റുമുണ്ടാക്കുന്ന മലിനീകരണം ഒഴിവാക്കാനും മികച്ച രീതിയില്‍ അത്തരം സ്ഥാപനങ്ങള്‍ക്കു പ്രവര്‍ത്തിക്കാനും സാധിക്കുന്നു.
5.വീട്ടിലും പരിസരത്തും വലിച്ചെറിയുനന മാലിന്യങ്ങളും കന്നുകാലികളുടെയും പക്ഷിമൃഗാദികളുടെയും കാഷ്ഠവും ശാസ്ത്രീയമായി സംസ്കരിക്കാനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും സാധിക്കുന്നു.
6.ജൈവവാതക പ്ളാന്റില്‍ നിന്നു സൌജന്യമായി ലഭിക്കുന്ന ജൈവവാതകം പാചകവാതകമായി ഉപയോഗിക്കുന്നതുവഴി പാചക ഇന്ധനത്തിന്റെ ഉപയോഗം ഗണ്യമായി കുറയ്ക്കാനും തന്മൂലം സാമ്പത്തികലാഭം ഉണ്ടാക്കാനും സാധിക്കുന്നു. 
7.ജൈവവാതകത്തോടൊപ്പം പ്ളാന്റില്‍ നിന്നു ലഭിക്കുന്ന ജൈവവളം വീട്ടുവളപ്പിലെ പച്ചക്കറിക്കൃഷിക്കോ പൂച്ചെടിക്കൃഷിക്കോ ഉപയോഗിക്കുന്നതുവഴി രാസവളങ്ങളുടെയും മറ്റും ഉപയോഗം കുറയ്ക്കാനും ഗുണമേന്മയുള്ള പച്ചക്കറികളും പഴങ്ങളും പൂക്കളും മറ്റും സ്വന്തം വീട്ടില്‍ ഉത്പാദിപ്പിക്കാനും കഴിയുന്നു.

മോണിട്ടറിങ്
വാര്‍ഡുതല ആരോഗ്യ ശുചിത്വ സമിതി ഈ പദ്ധതിയുടെ മോണിട്ടറിങ് നടത്തണം.

(ഇതൊരു മാതൃക മാത്രമാണ്. ഇതിലെ ധനകാര്യ വിശകലനമൊന്നും സമഗ്രമല്ല. ആവശ്യമായ ഭേദഗതികള്‍ വരുത്താവുന്നതാണ്)

Monday 14 November 2011

പ്രമേഹം: ജീവിതശൈലിതന്നെ കാരണം



ഇന്ന് ലോക പ്രമേഹ ദിനം


എഴുപതുവയസ്സുള്ള മാതാപിതാക്കള്‍ പ്രമേഹരോഗിയായ നാല്‍പതുകാരനായ മകനെയുംകൂട്ടി ചികിത്സക്കെത്തുന്ന പതിവുകാഴ്ചയാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്. ഞങ്ങള്‍ക്കാര്‍ക്കും ഇല്ലാത്ത രോഗമാണ് മകനുണ്ടായതെന്ന ആകുലതകളാണ് അവര്‍ ഏറെ സമയം ഡോക്ടറോട് പങ്കുവെക്കുന്നത്. ഇതില്‍നിന്നുതന്നെ രോഗകാരണം വ്യക്തമാണ്. ജീവിതശൈലിയിലുണ്ടായ മാറ്റം. വൃദ്ധരായ മാതാപിതാക്കള്‍ പിന്തുടര്‍ന്ന ജീവിതചര്യയല്ല മക്കള്‍ ശീലിച്ചത്. അല്ളെങ്കില്‍ ശീലിപ്പിച്ചത്. അതിനാല്‍, വെറുമൊരു പാരമ്പര്യ രോഗമല്ല പ്രമേഹം. രോഗമെന്തെന്നും അപകടമെന്തെന്നും വ്യക്തമായും പ്രമേഹരോഗികള്‍ക്കറിയാം. ഡോക്ടറുടെ കുറിപ്പടികൊണ്ടുമാത്രം രോഗം മാറ്റാനാവില്ല. രോഗിയുടെ ശീലങ്ങള്‍ മാറ്റിയേ തീരൂ.

നവംബര്‍ 14 ലോക പ്രമേഹദിനമാണ്. ‘പ്രമേഹ ബോധവത്കരണവും പ്രതിരോധവു’മെന്ന തലക്കെട്ടിലാണ് 2009 മുതല്‍ 2013വരെ ഈ ദിനമാചരിക്കുന്നത്. വിവിധതരം ബോധവത്കരണ പരിപാടികളാണ് ഈ കാലയളവില്‍ നടത്തുന്നത്. ആശുപത്രികളില്‍ നീലനിറത്തിലുള്ള ബള്‍ബുകള്‍ പ്രകാശിപ്പിക്കും. സൈക്കിള്‍ റാലി, കായിക മത്സരങ്ങള്‍, വിവിധ ബോധവത്കരണ പരിപാടികള്‍ നടത്തും.

എന്താണ് പ്രമേഹം. രക്തത്തിലെ ഗ്ളൂക്കോസിന്‍റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്ന സ്ഥിതിയെന്ന് ലളിതമായി പറയാം. എന്നാല്‍, ശരീരത്തില്‍ തലമുതല്‍ പാദംവരെ എല്ലാ ഭാഗത്തെയും ബാധിക്കുന്നതാണ് ഈ രോഗം. ഹൃദയം, രക്തക്കുഴലുകള്‍, തലച്ചോറ്, ഞരമ്പ്, കണ്ണ്, വൃക്കകള്‍ തുടങ്ങിയവയുടെയെല്ലാം പ്രവര്‍ത്തനക്ഷമത നഷ്ടപ്പെടുത്താന്‍ ഈ രോഗത്തിന് സാധിക്കും. ഇന്ത്യയില്‍ ചുരുങ്ങിയത് 70ലക്ഷം പേരുടെയെങ്കിലും  കണ്ണിന്‍റെ പ്രവര്‍ത്തനത്തെ പ്രമേഹം ബാധിച്ചെന്നാണ് കണക്ക്. വൃക്കയെ ബാധിച്ചവര്‍ എട്ടു ലക്ഷമാണ്. പ്രമേഹജന്യ ഞരമ്പുരോഗം ബാധിച്ചവര്‍ ഒരുകോടിയിലേറെയാണ്. പ്രമേഹം കൃത്യമായി ചികിത്സിക്കാത്തതുകാരണം 85ലക്ഷം പേര്‍ക്ക് ഹൃദയത്തകരാര്‍ ഉണ്ടെന്നും കണക്കുകള്‍ പറയുന്നു.

ഇന്ത്യയിലാണ് പ്രമേഹരോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്. ഇന്‍റര്‍നാഷനല്‍ ഡയബറ്റിസ് ഫെഡറേഷന്‍റെ (ഐ.ഡി.എഫ്) കണക്കു പ്രകാരം 2007ല്‍ നാലുകോടി പ്രമേഹ രോഗികളാണ് ഇന്ത്യയിലുള്ളത്. 2025ല്‍ ഇത് ഏഴുകോടിയാവും. അതായത്, ലോകത്തെ അഞ്ചിലൊന്ന് പ്രമേഹരോഗികള്‍ ഇന്ത്യയിലാണെന്ന മുന്നറിയിപ്പാണ് ഐ.ഡി.എഫ് നല്‍കുന്നത്.

ഗ്രാമ-നഗര വ്യത്യാസമില്ലാതെ രോഗം കൂടുന്നുവെന്നതാണ് മറ്റൊരു വസ്തുത. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ (ഐ.സി. എം.ആര്‍) പഠനത്തില്‍ കാണിക്കുന്നത് രാജ്യത്ത് നഗരങ്ങളില്‍ പ്രമേഹരോഗികളുടെ എണ്ണം 12മുതല്‍ 19  ശതമാനം വരെ വര്‍ധിച്ചുവെന്നാണ്. 2000ത്തിലെ കണക്കുപ്രകാരമാണിത്. 1970കളില്‍ ഇത് 2.3 ശതമാനമായിരുന്നു. ഗ്രാമങ്ങളില്‍ എഴുപതുകളില്‍ ഒരുശതമാനം പ്രമേഹരോഗികള്‍ ഉണ്ടായിരുന്നിടത്ത് 2000ല്‍ നാലുമുതല്‍ 13വരെയായി. കേരളത്തില്‍ 2000ത്തിലെ കണക്കുപ്രകാരം 12.5 ശതമാനം പ്രമേഹരോഗികളാണ് ഉള്ളത്. 2006ല്‍ ഇത് 19.5 ശതമാനമായി വര്‍ധിച്ചുവെന്നാണ് മറ്റൊരു കണക്ക്. കേരളത്തില്‍ നഗരത്തെ അപേക്ഷിച്ച് ഗ്രാമങ്ങളിലാണ് പ്രമേഹരോഗികള്‍ കൂടുതലെന്നാണ് മറ്റൊരു കാര്യം.

നമുക്ക് ആവശ്യമുള്ളതിനെക്കാള്‍ കലോറി ശരീരത്തിലെത്തുന്നുവെന്നാണ് എല്ലാറ്റിനും കാരണം. അമിതാഹാരം, പൊണ്ണത്തടി, വ്യായാമക്കുറവ് എന്നിവയാണ് പ്രമേഹത്തിന്‍റെ കാരണങ്ങള്‍. ഭക്ഷണത്തിന്‍റെ അളവ് കൂടുതലാവുമ്പോള്‍ അതിനനുസരിച്ച് വ്യായാമം ഉണ്ടാവുന്നില്ല.  ഭക്ഷണത്തിന്‍റെ അളവ് ക്രമീകരിക്കുകയാണ് പ്രതിവിധി. നാഗരികതയുടെ അടയാളമായ ഫാസ്റ്റ് ഫുഡ് സംസ്കാരം ഗ്രാമങ്ങളിലുമെത്തി. ഫാഷന്‍ ഭ്രമമായാണ് ചിലരെങ്കിലും ഇത്തരം ഭക്ഷണരീതിയെ പിന്തുടരുന്നത്. പതിയിരിക്കുന്ന അപകടം മനസ്സിലാക്കാതെയുള്ള ഈ പോക്ക് സ്വയം നിയന്ത്രിക്കുകയേ പരിഹാരമുള്ളൂ.

മക്കള്‍ക്ക് തൂക്കമില്ലെന്നു പറഞ്ഞ് ഡോക്ടറെ സമീപിക്കുന്നവരില്‍ പലരും ആവശ്യത്തിനുള്ള തൂക്കം കുട്ടിക്കുണ്ട് എന്ന് തിരിച്ചറിയുന്നില്ല. മകനെ ‘വലുതാ’ക്കാന്‍ മൂന്നാംമാസം മുതല്‍ കഷ്ടപ്പെടുകയാണ് മാതാപിതാക്കള്‍ ചെയ്യുന്നത്. കിട്ടാവുന്നതെല്ലാം കഴിച്ച് വലുതാവുന്ന കുട്ടി പിന്നീട് ഫാസ്റ്റ് ഫുഡ് കടകളിലെ നിത്യസന്ദര്‍ശകനാവും.  കമ്പ്യൂട്ടറിലോ ടി.വിയുടെ മുന്നിലോ ആവും ഒഴിവുസമയങ്ങള്‍ ചെലവഴിക്കുക. ഇങ്ങനെ ജീവിതചര്യകള്‍ മാറുമ്പോള്‍ എത്തിപ്പെടുന്നത് രോഗാവസ്ഥയിലും. അമിതാഹാരം കുറച്ചും കൊഴുപ്പ്, എണ്ണ മുതലായവ ഒഴിവാക്കിയും മാംസ്യാഹാരങ്ങള്‍ക്കുപകരം പച്ചക്കറികള്‍ക്ക് ഊന്നല്‍ നല്‍കിയും പ്രമേഹത്തെ തടയാം. ഒപ്പം, ജീവന്‍റെ നിലനില്‍പിന് വ്യായാമം ഒഴിച്ചുകൂടാനാവാത്തതാണെന്ന് തിരിച്ചറിയുകയും വേണം.
(കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡയബറ്റോളജിസ്റ്റാണ് ലേഖകന്‍)

മാധ്യമം ദിനപത്രത്തോടു കടപ്പാട്

Monday 7 November 2011

എന്‍സിഡി ക്യാമ്പ് ഇരുമ്പനം ചിത്രങ്ങള്‍

2011 നവംബര്‍ 5 ശനിയാഴ്ച്ച ഇരുമ്പനം എസ് എന്‍ എല്‍ പി എസ്സില്‍ നടന്ന എന്‍ സി ഡി ഡിറ്റക്ഷന്‍ ക്യാമ്പിന്റെ ദൃശ്യങ്ങള്‍

ബി എം ഐ കണ്ടുപിടിക്കുന്നതിനുള്ള ഉയര-തൂക്ക പരിശോധന( കൌണ്‍സിലര്‍ എം പി മുരളിയുടെ ഉയരം പരിശോധിക്കുന്നു)
ഉദ്ഘാടനം-തൃപ്പൂണിത്തുറ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ സുരേഷ് (കൌണ്‍സിലര്‍മാരായ എം എം ബിജു, ശ്രീജ മനോജ്. എം പി മുരളി, മെഡിക്കല്‍ ഓഫീസര്‍ ഡോ ബിബിത ഇവര്‍ സമീപം)
രക്തസമ്മര്‍ദം പരിശോധിക്കുന്നു

സദസ്
ഡോക്റ്റര്‍ പരിശോധിക്കുന്നു
പ്രമേഹ പരിശോധന
രജിസ്ട്രേഷന്‍

Tuesday 1 November 2011

മാലിന്യം സംസ്‌കരിക്കാന്‍ കൊണ്ടുനടക്കാവുന്ന പ്ലാന്‍റ്



കൊല്ലം: മാലിന്യ സംസ്‌കരണത്തിനും ഊര്‍ജ്ജസംരക്ഷണത്തിനും ശാശ്വത പരിഹാരമെന്ന നിലയില്‍ അടൂര്‍ ആസ്ഥാനമായ ബയോസ് എന്ന സ്ഥാപനം പോര്‍ട്ടബിള്‍ ബയോപ്ലാന്റ് വികസിപ്പിച്ചെടുത്തു.കുറഞ്ഞ ചെലവിലുള്ള ഈ ഡോം മോഡല്‍ പോര്‍ട്ടബിള്‍ പ്ലാന്റ് ഇന്ത്യയില്‍ ആദ്യത്തെ സംരംഭമാണെന്ന് നിര്‍മ്മാതാക്കള്‍ പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു. പ്ലാന്റിനുള്ളില്‍ ഇടുന്ന മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് അഴുകാതിരിക്കാനുള്ള സാങ്കേതികവിദ്യ പ്ലാന്റിലുണ്ട്. പ്ലാന്റില്‍ നിക്ഷേപിക്കുന്ന മാലിന്യം പുറത്തുനിന്നു നോക്കിയാല്‍ കാണാന്‍ കഴിയില്ല. ഇതില്‍ കൊതുക് മുട്ടയിട്ടുവളരാനുള്ള സാധ്യത പൂര്‍ണമായും തടഞ്ഞിരിക്കുന്നതിനാല്‍ മാലിന്യസംസ്‌കരണം ആരോഗ്യകരമാവുന്നു.

പോര്‍ട്ടബിള്‍ പ്ലാന്റിനൊപ്പം ബന്ധിപ്പിച്ചിരിക്കുന്ന ഗ്യാസ് സംഭരണിയില്‍ ഗ്യാസ് നിറയുകയും അത് സ്റ്റൗവിലേക്ക് ബന്ധിപ്പിച്ച് പാചകത്തിന് ഉപയോഗിക്കാമെന്നതിനാല്‍ ഊര്‍ജ സംരക്ഷണവും സാധ്യമാവുന്നു. ഇതില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഗ്യാസ് സാധാരണ പാചകവാതകംപോലെ ചോര്‍ച്ചവന്നാല്‍ അപകടകരവുമല്ല. ഗാര്‍ഹിക ജൈവ മാലിന്യങ്ങള്‍ എല്ലാം പ്ലാന്റില്‍ നിക്ഷേപിക്കാം. പ്ലാന്റ് സ്ഥാപിക്കാന്‍ അല്പം സ്ഥലം മതി. അടുക്കളയ്ക്കു സമീപത്തോ കിണറിനു സമീപത്തോ ടെറസ്സിലോ വേണമെങ്കിലും പ്ലാന്റ് സ്ഥാപിക്കാം. ഇതില്‍നിന്ന് തള്ളപ്പെടുന്ന ചണ്ടി പച്ചക്കറിക്കും ചെടികള്‍ക്കും ഉപയോഗിക്കാവുന്ന ജൈവവളവുമാണ്. 

പ്ലാന്റിന്റെ മുഴുവന്‍ പാക്കേജിന് 15,500 രൂപയാണ് വില. സ്‌കൂളുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ മുഴുവന്‍ മാലിന്യങ്ങളും സംസ്‌കരിക്കാന്‍ കഴിയുന്ന കോംപാക്ട് പ്ലാന്റുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ഉതകുന്ന സമ്പൂര്‍ണ മാലിന്യ സംസ്‌കരണ പ്ലാന്റുകളുടെയും സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. സംസ്ഥാന ശുചിത്വമിഷന്റെ അംഗീകാരമുള്ളതാണ് അടൂര്‍ റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന 'ബയോസ്' എന്ന സ്ഥാപനത്തിന്. പോര്‍ട്ടബിള്‍ ബയോപ്ലാന്റിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം കൊല്ലത്ത് മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. ബന്ധപ്പെടാനുള്ള നമ്പര്‍ 9747457885, 04734-226685. 



 (മാതൃഭൂമി കാര്‍ഷികത്തോടു കടപ്പാട്)


അറിയിപ്പ്:
വായനക്കാരുടെ അറിവിലേക്കായി ചേര്‍ക്കുന്ന വാര്‍ത്തയാണിത്.നിര്‍മാതാക്കളുടെ അവകാശവാദങ്ങള്‍  സ്വയം അന്വേഷിച്ചു ബോധ്യപ്പെടണമെന്ന് അപേക്ഷിക്കുന്നു.

Friday 28 October 2011

എന്‍ സി ഡി ക്യാമ്പ് ചിത്രങ്ങള്‍

തിരുവാങ്കുളം മെയ്ന്‍ സെന്ററിലെ എന്‍ സി ഡി(പകര്‍ച്ച വ്യാധികളല്ലാത്ത രോഗങ്ങളു)ടെ നിര്‍ണയ ക്യാമ്പിന്‍റെ ഉദ്ഘാടനം 2011 ഒക്‌റ്റോബര്‍ 28 വെള്ളിയാഴ്ച്ച തിരുവാങ്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വച്ച് തൃപ്പൂണിത്തുറ നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ തിലോത്തമ സുരേഷ് നിര്‍വഹിച്ചു
 വൈസ് ചെയര്‍പേഴ്സന്‍ തിലോത്തമ സുരേഷ് ഉദ്ഘാടനം നിര്‍വഹിക്കുന്നു
                                  രക്താതിമര്‍ദ പരിശോധന
                        മെഡിക്കല്‍ ഓഫീസര്‍ ഡോ പി ബിബിത സ്വാഗതം പറയുന്നു
                                                                 പ്രമേഹ നിര്‍ണയം
                                         ഉയരം അളക്കുന്നു



                                                ബോഡി മാസ് ഇന്‍ഡക്സ് ചാര്‍ട്ട്
                                                  രക്തത്തിലെ ഗ്ലൂക്കോസ് സാധാരണ നിരക്ക്
                                                        ഡോക്റ്റര്‍ പരിശോധിക്കുന്നു
                                                               പ്രമേഹ പരിശോധന

Wednesday 26 October 2011

ഇന്‍റര്‍ സെക്റ്റര്‍ മീറ്റിങ് - ദൃശ്യങ്ങള്‍

തിരുവാങ്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെയും തൃപ്പൂണിത്തുറ നഗരസഭയുടെയും ആഭിമുഖ്യത്തില്‍ തിരുവാങ്കുളം നഗരസഭ സോണല്‍ ഓഫീസ് ഹോളില്‍ ചേര്‍ന്ന ഇന്‍റര്‍ സെക്റ്റര്‍ മീറ്റിങ്ങിന്‍റെ വിവിധ ദൃശ്യങ്ങള്‍ .
                                            നഗരസഭ ചെയര്‍മാന്‍ ആര്‍ വേണുഗോപാല്‍
                                                                      സദസ്
                       തിരുവാങ്കുളം പി എച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ പി ബിബിത
                                                                            സദസ്
ചെയര്‍മാന്‍ സംസാരിക്കുന്നു. സമീപത്ത് കൌണ്‍സിലര്‍മാര്‍ , സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍മാര്‍ , ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്നിവരെ കാണാം.

Monday 24 October 2011

മലമ്പനിക്കെതിരെ കേരളയാത്ര കോലഞ്ചേരിയില്‍

കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ കാസര്‍ഗോഡ്‌ നിന്നാരംഭിച്ച കേരളയാത്ര ഇന്നലെ (23/10/2011 ഞായര്‍) ഉച്ചയ്ക്ക് എറണാകുളം ജില്ലയിലെ കോലഞ്ചേരിയിലെത്തിയപ്പോള്‍