Friday 28 October 2011

എന്‍ സി ഡി ക്യാമ്പ് ചിത്രങ്ങള്‍

തിരുവാങ്കുളം മെയ്ന്‍ സെന്ററിലെ എന്‍ സി ഡി(പകര്‍ച്ച വ്യാധികളല്ലാത്ത രോഗങ്ങളു)ടെ നിര്‍ണയ ക്യാമ്പിന്‍റെ ഉദ്ഘാടനം 2011 ഒക്‌റ്റോബര്‍ 28 വെള്ളിയാഴ്ച്ച തിരുവാങ്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വച്ച് തൃപ്പൂണിത്തുറ നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ തിലോത്തമ സുരേഷ് നിര്‍വഹിച്ചു
 വൈസ് ചെയര്‍പേഴ്സന്‍ തിലോത്തമ സുരേഷ് ഉദ്ഘാടനം നിര്‍വഹിക്കുന്നു
                                  രക്താതിമര്‍ദ പരിശോധന
                        മെഡിക്കല്‍ ഓഫീസര്‍ ഡോ പി ബിബിത സ്വാഗതം പറയുന്നു
                                                                 പ്രമേഹ നിര്‍ണയം
                                         ഉയരം അളക്കുന്നു



                                                ബോഡി മാസ് ഇന്‍ഡക്സ് ചാര്‍ട്ട്
                                                  രക്തത്തിലെ ഗ്ലൂക്കോസ് സാധാരണ നിരക്ക്
                                                        ഡോക്റ്റര്‍ പരിശോധിക്കുന്നു
                                                               പ്രമേഹ പരിശോധന

Wednesday 26 October 2011

ഇന്‍റര്‍ സെക്റ്റര്‍ മീറ്റിങ് - ദൃശ്യങ്ങള്‍

തിരുവാങ്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെയും തൃപ്പൂണിത്തുറ നഗരസഭയുടെയും ആഭിമുഖ്യത്തില്‍ തിരുവാങ്കുളം നഗരസഭ സോണല്‍ ഓഫീസ് ഹോളില്‍ ചേര്‍ന്ന ഇന്‍റര്‍ സെക്റ്റര്‍ മീറ്റിങ്ങിന്‍റെ വിവിധ ദൃശ്യങ്ങള്‍ .
                                            നഗരസഭ ചെയര്‍മാന്‍ ആര്‍ വേണുഗോപാല്‍
                                                                      സദസ്
                       തിരുവാങ്കുളം പി എച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ പി ബിബിത
                                                                            സദസ്
ചെയര്‍മാന്‍ സംസാരിക്കുന്നു. സമീപത്ത് കൌണ്‍സിലര്‍മാര്‍ , സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍മാര്‍ , ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്നിവരെ കാണാം.

Monday 24 October 2011

മലമ്പനിക്കെതിരെ കേരളയാത്ര കോലഞ്ചേരിയില്‍

കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ കാസര്‍ഗോഡ്‌ നിന്നാരംഭിച്ച കേരളയാത്ര ഇന്നലെ (23/10/2011 ഞായര്‍) ഉച്ചയ്ക്ക് എറണാകുളം ജില്ലയിലെ കോലഞ്ചേരിയിലെത്തിയപ്പോള്‍







Thursday 20 October 2011

അമിത വണ്ണം കണ്ടുപിടിക്കാന്‍

നിങ്ങളുടെ വണ്ണം അമിതമാണോ അല്ലയോ എന്ന് എങ്ങനെ കണ്ടെത്താനാവും?



BMI എന്ന മൂന്നു അക്ഷരം ഇതിനു സഹായിക്കുന്നു. 'ബോഡി മാസ്സ് ഇന്‍ഡക്സ്‌' എന്നാല്‍
നിങ്ങളുടെ ഭാരത്തിനും പൊക്കത്തിനും അനുസരിച്ചുള്ള ശരീരത്തിലെ കൊഴുപ്പിന്റെ
അളവാണ്.


ഇതു സ്വയം കണ്ടെത്താനാവും. ആദ്യം നിങ്ങളുടെ BMI കണ്ടെത്തുക.

BMI = ഭാരം (kg)
———————————
പൊക്കം x പൊക്കം (m)


ഉദാഹരണത്തിന് പൊക്കം 1.70 മീറ്ററും ഭാരം 60 കിലോയും ആണെന്നിരിക്കട്ടെ.
നിങ്ങളുടെ BMI എന്നത് ( 60 / (1.7 x 1.7) ) 20.8 ആയിരിക്കും.


നിങ്ങളുടെ BMI 18.5ല്‍ താഴെ ആണെങ്കില്‍ ഭാരക്കുറവ്, 18.5 മുതല്‍ 24.9 വരെ
സ്വാഭാവിക ഭാരം
, 25 മുതല്‍ 29.9 വരെ അമിതവണ്ണം, 30ല്‍ കൂടുതല്‍ പൊണ്ണത്തടി
എന്നിങ്ങനെ കണക്കാക്കാം. 



ഭാരം കുറക്കാന്‍ സഹായിക്കുമെന്ന് അവകാശപ്പെടുന്ന പലതരം മരുന്നുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണെങ്കിലും അവ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. 'അത്താഴം
മുടങ്ങിയാല്‍ അരത്തൂക്കം കുറയും' എന്ന പഴമൊഴി അനുസ്മരിച്ചു രാത്രിയില്‍
ലഘുഭക്ഷണം ശീലമാക്കുക. ഉറക്കം കൂടുതലോ കുറവോ ആകാതെ സന്തുലനമാക്കുന്നതും തടി
കുറക്കാന്‍ സഹായിക്കുന്നു. കൃത്യമായ വ്യായാമം കൊണ്ടും, ആല്‍ക്കഹോളിന്റെ
ഉപയോഗം കുറച്ചും, കൃത്യമായ ഇടവേളകളില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ്
കുറച്ചു കൊണ്ടും സാവധാനം അമിത വണ്ണത്തെ നേരിടുന്നതാണ് ഉത്തമം. 

പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങി ശരീരത്തിന്റെ താളം തെറ്റിക്കുന്ന ഒരു പിടി രോഗങ്ങളിലേക്കുള്ള ചവിട്ടുപടിയാണ് അമിത വണ്ണം എന്നത് മറക്കാതിരിക്കുക. ആരോഗ്യമുള്ള ഒരു
ശരീരത്തിന് ഉടമകയാവാന്‍ ഇന്ന് തന്നെ തയാറെടുപ്പ് തുടങ്ങിക്കോളൂ.

(RSC ദുബൈ സോണിനോട് കടപ്പാട്)

Saturday 15 October 2011

പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങളുടെ നിര്‍ണയവും നിയന്ത്രണവും



ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്‍റെ ആഭിമുഖ്യ ത്തില്‍ നടപ്പാക്കുന്ന, പകര്‍‍‍ച്ചവ്യാധികളല്ലാത്ത രോഗങ്ങ ളുടെ നിയന്ത്രണ പരിപാടി തൃപ്പൂണിത്തുറ നഗരസഭയി ലെ തിരുവാങ്കുളം മേഖലയിലും ആരംഭിക്കുകയാണ്. പ്രമേഹം, രക്താതിമര്‍ദം, പൊണ്ണത്തടി മുതലായ പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങള്‍ (Non Communicable Diseases)നിര്‍ണയിക്കു ന്നതിനുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പ് താഴെ പറയുന്ന തീയതികളിലും സ്ഥലങ്ങളിലും നടക്കുന്നതാണ്.

താഴെ കൊടുക്കുന്ന ചോദ്യങ്ങളില്‍ ഏതിനെങ്കിലും അതെ /ഉണ്ട് എന്ന ഉത്തരമുള്ള, 30 വയസിനു മുകളില്‍ പ്രായമുള്ള ആര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നുമാത്രം.

ചോദ്യങ്ങള്‍
1.പ്രമേഹ(Diabetes)ത്തിന്‍റയോ രക്താതിമര്‍‍‍(Blood Pressure-Hyper tension)ത്തിന്‍റെയോ ലക്ഷണങ്ങള്‍ വല്ലതുമുണ്ടോ?
( ദാഹക്കൂടുതല്‍ , വിശപ്പു കൂടുതല്‍ , മൂത്രം കൂടുതല്‍പോക്ക് , ശരീരം മെലിയല്‍ , ഉണങ്ങാത്ത വ്രണങ്ങള്‍ , മൂത്രാശയ അണുബാധ, പൂപ്പല്‍ ബാധ, തലയ്ക്കു മരവിപ്പ് , തലകറക്കം.....)

2. കുടുംബത്തില്‍ ആര്‍ക്കെങ്കിലും(പാരമ്പര്യമായി) പ്രമേഹ(Diabetes)മുണ്ടോ?

3. കുടുംബത്തില്‍ ആര്‍ക്കെങ്കിലും(പാരമ്പര്യമായി) രക്താതിമര്‍(Blood Pressure-Hyper tension)മുണ്ടോ?

4.മുന്‍പ് എപ്പോഴെങ്കിലും പ്രമേഹ(Diabetes)മുണ്ടായിട്ടു ണ്ടോ? /ഗര്‍ഭകാലത്ത് പ്രമേഹം ഉണ്ടായിട്ടുണ്ടോ?

5. മുന്‍പ് എപ്പോഴെങ്കിലും രക്താതിമര്‍(Blood Pressure-Hyper tension)മുണ്ടായിട്ടുണ്ടോ?

6. പ്രമേഹമോ രക്താതിമര്‍ദമോ മുന്‍പ് എപ്പോഴെങ്കി ലും കണ്ടുപിടിക്കുകയോ ചികിത്സിക്കുകയോ ചെയ്തി ട്ടുണ്ടോ?

7. നാലു കിലോയില്‍ കൂടുതലുള്ള കുഞ്ഞിനു ജന്മം നല്കിയിട്ടുണ്ടോ?

8. പൊണ്ണത്തടി(Obesity) ഉണ്ടോ?

ചോദ്യങ്ങളില്‍ ഏതിനെങ്കിലും ഉണ്ട് /അതെ എന്നാണ് ഉത്തരമെങ്കില്‍ അതതു പ്രദേശത്തെ ആശ(ASHA) വര്‍ക്കര്‍മാരെ കണ്ടോ അല്ലെങ്കില്‍ താഴെ പറയുന്ന നംബറുകളില്‍ ബന്ധപ്പെട്ടോ ഉടന്‍ രജിസ്റ്റര്‍ ചെയ്യുക:

0484 2783856 Email: phcthiruvankulam@gmail.com
Mob Nos:94469 93549 ,94952 74597, 9446 696836

രോഗനിര്‍ണയ ക്യാമ്പുകള്‍


സ്ഥലം
തീയതി
സമയം
പി എച് സി, തിരുവാങ്കുളം
28-10-2011 വെള്ളിയാഴ്ച
രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ
എസ് എന്‍ എല്‍ പി എസ് , ഇരുമ്പനം
05-11-2011ശനിയാഴ്ച
രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ
കെ സി എല്‍ പി എസ് , ചിത്രപ്പുഴ
19-11-2011 ശനിയാഴ്ച
രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ




ക്യാമ്പുവഴി രോഗം സ്ഥിരീകരിക്കുന്നവര്‍ക്കുള്ള ചികിത്സ സൗജന്യമായി തിരുവാങ്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രം വഴി ലഭിക്കുന്നതാണ്.


Friday 14 October 2011

പോഷക ദിനാചരണം

16-ാം ഡിവിഷന്‍ വില്ലേജ് ഹെല്‍ത്ത് ,സാനിറ്റേഷന്‍ & പോഷകാഹാര സമിതിയുടെ ആഭിമുഖ്യത്തില്‍ ഇരുമ്പനം കൈപ്പഞ്ചേരി അങ്കണവാടി (നം 80) യില്‍ 13-10-2011 നു നടന്ന പോഷക ദിനാചരണത്തിന്‍റെയും ആരോഗ്യ വിദ്യാഭ്യാസ ക്ലാസിന്‍റെയും വിവിധ ദൃശ്യങ്ങള്‍




Thursday 13 October 2011

കണ്ണു തന്നെ പ്രധാനം


ഇന്ന് ലോക കാഴ്ച്ച ദിനമാണ്. നേത്ര സംരക്ഷണം എല്ലാവര്‍ക്കും എന്നതാണ് സന്ദേശം. ജില്ലാതല ഉദ്ഘാടനം എറണാകുളം ജനറല്‍ ആശുപത്രിയില്‍ രാവിലെ 10ന് കൊച്ചി മേയര്‍ ടോണി ചമ്മണി നിര്‍വഹിക്കും.


കണ്ണു തന്നെ പ്രധാനം
ഇന്ദ്രിയം അഞ്ചും പത്തും ഒക്കെയുണ്ടെങ്കിലും അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതു കണ്ണു തന്നെ. 'സര്‍വേന്ദ്രിയാണാം നയനം പ്രധാനം' എന്നതു സംസ്കൃതക്കാരുടെ ചൊല്ല്. സംസ്കൃതമൊന്നുമറിയാത്ത നമ്മുടെ സാധാരണക്കാരനും അറിയാം, കണ്ണു പ്രധാനപ്പെട്ടതാണെന്ന്. ക്യാമറ പോലെയാണ് കണ്ണ് എന്നോ കണ്ണ് പോലെയാണ് ക്യാമറ എന്നോ രണ്ടും പറയാം. കണ്ണിലുണ്ണി, എന്റെ കണ്ണേ എന്നിങ്ങനെ വിശേഷിപ്പിച്ചാലും കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്ന് ഓര്‍മിപ്പിച്ചാലും തീരുന്നതല്ല അതിന്റെ പ്രസക്തി. രൂപങ്ങള്‍ ഗ്രഹിക്കുക എന്ന ചുമതല നിറവേറ്റാന്‍ കണ്ണ് ചുമ്മാ വിചാരിച്ചാല്‍ നടക്കില്ല. രൂപഗ്രഹണത്തിനും അതു മനസിലാക്കാനും നാഡികളും അതുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗവും വിചാരിക്കുക തന്നെ വേണം.

കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ചയാള്‍ക്കു സലാം. ടി കക്ഷിയാണ് കണ്ണുകളെ ഭംഗിയായി സംരക്ഷിച്ച് കൃഷ്ണമണി കഴുകി വൃത്തിയാക്കി കണ്ണിലെ ചെറിയ മുറിവുകളെ വേഗത്തില്‍ ഉണക്കി അണുബാധ തടഞ്ഞ് സുന്ദരമായി നിലനിറുത്തുന്നത്.

ഇരിപ്പുവശം
തലയോട്ടിയുടെ മുന്‍ ഭാഗത്ത് ഇരുവശങ്ങളിലുമായി അസ്ഥികള്‍ കൊണ്ടുണ്ടാക്കിയ രണ്ട് ദ്വാരങ്ങളിലാണ് നേത്രഗോളങ്ങളുടെ ഇരിപ്പു വശം. ആളിത്തിരി വെയ്റ്റുള്ള ആളായതുകൊണ്ട് വഴിതെറ്റി അപകടങ്ങള്‍ വന്നുവീഴാതിരിക്കാന്‍ കണ്‍പോളകള്‍ കണ്‍പീലികള്‍ എന്നിങ്ങനെയുള്ള സുരക്ഷാഭടന്‍മാരുടെ കാവലുണ്ട്.

അടിപൊളി ലെന്‍സ്
കണ്ണ് ആളുവളരെ ഡീസന്റാണെങ്കിലും എന്തിന്റെയും തല തിരിഞ്ഞ ചിത്രമേ എടുക്കൂ .ക്യാമറ പോലെ .അതു പിന്നെ ശരിപ്പെടുത്തിയെടുക്കാന്‍ ഒരു ലെന്‍സ് തന്നെ വേണം. മുന്നില്‍ പെടുന്ന ഏതിനെയും പിടിച്ച് അകത്താക്കാന്‍,റെറ്റിനയില്‍ പതിപ്പിക്കാന്‍, സ്വയം രൂപം മാറുന്നതിനും ചലിക്കുന്നതിനും ശേഷിയുള്ള ലെന്‍സാണ് കണ്ണിലുള്ളത്. ജലവും പ്രോട്ടീനും കൊണ്ട് നിര്‍മിക്കപ്പെട്ട ഈ സുതാര്യമായ ലെന്‍സില്‍ വിവിധ കാരണങ്ങള്‍ കൊണ്ട് പ്രോട്ടീനുകള്‍ കട്ടപിടിക്കുകയും നിറം മാറുകയും ക്രമേണ കാഴ്ചശക്തി കുറയുകയും ചെയ്യുന്ന അവസ്ഥയാണ് തിമിരം. റെറ്റിനയില്‍ പ്രകാശരശ്മികള്‍ ശരിക്കു പതിയാത്തതുകൊണ്ടുണ്ടാകുന്ന ഇടങ്ങേറുകളാണ് ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി , അസ്റ്റിഗ്മാറ്റിസം.പരിഹാരം കണ്ണടയോ കോണ്ടാക്ട് ലെന്‍സോ തന്നെ.

കഴിക്കൂ... കുളിക്കൂ...
കണ്ണിനു തിളക്കം ലഭിക്കുന്നതിനും രാത്രിയില്‍ കാഴ്ച ലഭിക്കുന്നതിനും ജീവകം എ തന്നെ വേണം . കാരറ്റ് , പപ്പായ, മാങ്ങ, മല്‍സ്യം, ചീര. കരള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങി വൈറ്റമിന്‍ എ സമൃദ്ധമായ ഭക്ഷണം കഴിക്കൂ. പതിവായി എണ്ണതേച്ചുകുളിക്കുന്നതും കണ്ണെഴുതുന്നതും കണ്ണിനു നല്ലതെന്നു ആയുര്‍വേദം. പാവയ്ക്കാ, ചെറുപയര്‍, പടവലങ്ങ എന്നിവ പതിവായി ഉപയോഗിക്കുന്നതും നന്നെന്ന് ആയുര്‍വേദം. നെയ്യ് ചേര്‍ത്ത ഇലക്കറികള്‍, മുന്തിരിങ്ങ, മാതളനാരങ്ങ, എന്നിവയും കൊള്ളാമെന്നുംശാസ്ത്രം.ഇനി കണ്‍മഷി ആയുര്‍വേദപ്രകാരം വേണമെങ്കില്‍ 4കോലരക്കിന്‍ചാറ്, കരുനൊച്ചി ഇലനീര്, കയ്യന്യത്തിന്‍ നീര്, മരമഞ്ഞള്‍ തൊലിക്കഷായം എന്നിവ ഓരോന്നിലും ഏഴുപ്രാവശ്യം മുക്കി ഉണക്കി,ശുദ്ധമായ പരുത്തിത്തുണി തിരിയാക്കി ശുദ്ധമായ നെയ്യൊഴിച്ച് തിരിയാക്കി വിളക്കുകത്തിച്ച് അതിന്റെ പുക തളികയില്‍ കൊള്ളിച്ചൊക്കെ വേണം ഈ കണ്‍മഷിയുണ്ടാക്കാന്‍.

കണ്ണു തന്നെ പ്രധാനം 
പഴമയുടെ നാട്ടറിവുകള്‍ പലതും അലോപ്പതിക്കു വഴങ്ങുന്നവയല്ല. ആയുര്‍വേദത്തില്‍ പോലും ആധികാരികത കണ്ടെത്താന്‍ കഴിയാത്ത നാട്ടറിവുകളുമുണ്ട്. കണ്ണു നന്നാക്കാ നുള്ള വഴികളേറെ നമ്മുടെ നാട്ടറിവുകളിലുണ്ട്. മുലപ്പാല്‍ ഒഴിച്ചാല്‍ കണ്ണിന്റെ എല്ലാ രോഗവും മാറുമെന്നത് മലയാളിയുടെ പണ്ടേയുള്ള കേട്ടറിവ്. കരിക്കിന്‍വെള്ളം കൊണ്ടു ധാര ചെയ്താല്‍ ചെങ്കണ്ണു മാറുമെന്നും പഴമക്കാര്‍ പറയും. കണ്ണിലെ ചൊറിച്ചിലിനും ചെങ്കണ്ണിനുമൊക്കെ മരുന്നായി ആയുര്‍വേദക്കാര്‍ നിര്‍ദേശിക്കുന്ന മരുന്നുകളിലൊന്നാണ് ഇളനീര്‍ക്കുഴമ്പ്. നന്ത്യാര്‍വട്ടപ്പൂവിന്റെ നീര് കണ്ണിലെ മുറിവു മാറാനും മറ്റും നല്ലതാണത്രേ.

എന്നാല്‍, പണ്ടുള്ളവര്‍ കണ്ണില്‍ പ്രയോഗിച്ചിരുന്ന ഇത്തരത്തിലുള്ള പല നാട്ടറിവുകളും ആധുനിക വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ തെളിയിക്കപ്പെട്ടതല്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐ സ്പെഷലിസ്റ്റും ഒഫ്താല്‍മോളജി വകുപ്പിന്റെ മുന്‍ മേധാവിയുമായ ഡോ. ആര്‍. വേലായുധന്‍ നായര്‍ പറയുന്നു.
മുരിങ്ങയിലനീര് തേന്‍ ചേര്‍ത്ത് കണ്ണിലെഴുതിയാല്‍ കണ്ണിന്റെ ചൊറിച്ചില്‍ മാറുമെന്നും തുമ്പപ്പൂ ചതച്ച് ഇന്തുപ്പു കൂട്ടി കണ്ണില്‍ ഇറ്റിച്ചാല്‍ കണ്ണിലെ മുറിവു മാറുമെന്നുമൊക്കെ യുള്ള നാട്ടറിവുകള്‍ ഇനിയും തെളിയിക്കപ്പെടേണ്ടതാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

തുളസിനീരിന്റെ പല ഗുണങ്ങളും അടുത്തയിടെയായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും കണ്ണിന്റെ കാര്യത്തില്‍ അത് എത്രത്തോളം ഗുണം ചെയ്യുമെന്ന പഠനങ്ങളുടെ ആധികാരിക റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ലെന്നും ഡോ. വേലായുധന്‍ നായര്‍ പറയുന്നു. പഴമയുടെ നാട്ടറിവുകള്‍ പലതും അലോപ്പതിക്കു വഴങ്ങുന്നവയല്ല. ആയുര്‍വേദത്തില്‍ പോലും ആധികാരികത കണ്ടെത്താന്‍ കഴിയാത്ത നാട്ടറിവുകളുമുണ്ട്. ഏതായാലും തലമുറകളില്‍ നിന്നു തലമുറകളിലേക്കു കൈമാറിക്കിട്ടിയ നാട്ടറിവുകള്‍ക്കു സ്വന്തമായുള്ളത് അനുഭവങ്ങളുടെ അടിത്തറ മാത്രം.

കെ.രേഖ മനോരമ ഓണ്‍ലൈനിലെഴുതിയ ലേഖനമാണിത്.

Wednesday 12 October 2011

എച്ച് എം സി യോഗം

തിരുവാങ്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയുടെ യോഗം പി എച്ച് സിയില്‍ ചേര്‍ന്നു.(തൃപ്പൂണിത്തുറ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ സുരേഷ് ,   നഗരസഭാ ചെയര്‍മാന്‍ ആര്‍ വേണുഗോപാല്‍ , വൈസ് ചെയര്‍ പേഴ്സന്‍ തിലോത്തമ സുരേഷ് ,മെഡിക്കല്‍ ഓഫീസര്‍ ഡോ പി ബിബിത ഇവരാണു വേദിയില്‍ .)

Friday 7 October 2011

ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍

തിരുവാങ്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രം, കേശവന്‍പടി, തിരുവാങ്കുളം, എറണാകുളം ജില്ല.(പ്രവേശ കവാടത്തില്‍ നിന്നുള്ള കാഴ്ച്ച)








മെഡിക്കല്‍ ഓഫീസര്‍ -ഇന്‍ -ചാര്‍ജ് ഡോ പി ബിബിത, ആശ(ASHA) വര്‍ക്കേഴ്സിനു ക്ലാസെടുക്കുന്നു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍മാരായ സജീവ് കുമാര്‍ , ബിജു ഇവര്‍ സമീപം
                   







ചിത്രപ്പുഴയില്‍ നടന്ന ആരോഗ്യ ബോധവത്കരണ ക്ലാസ്  കൌണ്‍സിലര്‍ സി കെ ശശി ഉദ്ഘാടനം ചെയ്യുന്നു. എന്‍ ആര്‍ എച് എം കണ്‍സള്‍ട്ടന്റ് ന്യുട്രീഷനിസ്റ്റ് മുംതാസ്, ഡോ ബിബിത ഇവര്‍ സമീപം






സദസ്




എന്‍ ആര്‍ എച്ച് എം കണ്‍സള്‍ട്ടന്‍റ് ന്യുട്രീഷനിസ്റ്റ് മുംതാസ് പോഷകാഹാര ക്ലാസെടുക്കുന്നു






സദസ്
ലക്ഷംവീട് കോളനി അങ്കണവാടിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ കെ കെ ബിജു ക്ലാസെടുക്കുന്നു. 


Thursday 6 October 2011

പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങള്‍

പണക്കാരുടെ രോഗങ്ങള്‍ പാവങ്ങളില്‍ പടരുന്നു
Posted on: 24 Sep 2011
ഒ. കെ. മുരളീകൃഷ്ണന്‍


ലോകത്ത് 170കോടിപേര്‍ കൊടിയ ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ സമ്പന്നരുടെ രോഗമെന്ന് കരുതു ജീവിത ശൈലീരോഗങ്ങളടക്കമുള്ള പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങള്‍ (non communicable diseases-എന്‍ .സി.ഡി) മാനവരാശിയെ കൊന്നൊടുക്കുകയാണ്. പകര്‍ച്ചവ്യാധികളെ നിയന്ത്രിച്ചാല്‍ എല്ലാമായി എന്ന വിശ്വാസത്തില്‍ മുന്നോട്ട് പോകുന്ന ലോകജനതയെ ഭീതിയിലാഴ്ത്തുന്ന വസ്തുതകളാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പുറത്തു വിടുന്നത്.പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങളാണ് ലോകജനതയ്ക്ക് കൂടുതല്‍ വിപത്തുണ്ടാക്കുകയെന്നാണ് ഇപ്പോള്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്.2008ല്‍ ലോകത്തെ മരണ സംഖ്യയുടെ 63 ശതമാനവും ഇത്തരം രോഗങ്ങള്‍കൊണ്ടാണ് ഉണ്ടായതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

2030ഓടെ എന്‍.സി.ഡി. കൊണ്ടുണ്ടാകുന്ന മരണസംഖ്യ 5.2കോടിയാകുമെന്നാണ് വിലയിരുത്തല്‍.ഈ പശ്ചാത്തലത്തില്‍ വിഷയം ചര്‍ച്ചചെയ്യാന്‍ ഐക്യരാഷ്ട്രസഭ പ്രത്യേക സമ്മേളനംതന്നെ വിളിച്ചുചേര്‍ത്തത്. ആരോഗ്യസംബന്ധമായ വിഷയത്തില്‍ മുന്‍പ് എയ്ഡ്‌സിനെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ മാത്രമാണ് യു.എന്‍ .ഒരു സമ്മേളനം വിളിച്ചുചേര്‍ത്തത്.
2008ല്‍ പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങള്‍ (ഉദാ: കാന്‍സര്‍ , പ്രമേഹം, ഹൃദ്‌രോഗം, കരള്‍രോഗം) ബാധിച്ചു മരിച്ചവരില്‍ 80 ശതമാനവും സാമ്പത്തികമായി താഴ്ന്നതോ ഇടത്തരം നിലയിലോ നില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നതും പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്ന വിഷയമാണ്. കൂടുതലാളുകളെ ബാധിക്കുകയാണെന്നതിനാലും നീണ്ടുനില്‍ക്കുന്നുവെന്നതിനാലും വ്യക്തികള്‍ക്കും സര്‍ക്കാരുകള്‍ക്കും കനത്ത സാമ്പത്തികബാധ്യത വരുത്തിവെക്കുന്നുവെന്നതാണ് ഇത്തരം രോഗങ്ങളുടെ മറ്റൊരു കെടുതി.വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ കണക്കനുസരിച്ച് അടുത്ത 15 വര്‍ഷംകൊണ്ട് താഴ്ന്നതോ ഇടത്തരം നിലയിലോ നില്‍ക്കുന്നതോ ആയ രാജ്യങ്ങള്‍ രോഗചികിത്സയ്ക്കും പ്രതിരോധത്തിനുമായി ഏഴ് ലക്ഷംകോടി രൂപയുടെ ബാധ്യത ചുമക്കേണ്ടിവരും.ശ്രദ്ധേയമായ മറ്റൊരു വസ്തുത ആഫ്രിക്കയിലെ ദരിദ്ര രാജ്യങ്ങളില്‍ എയ്ഡ്‌സ്, ക്ഷയം, മസ്തിഷകജ്വരം, മലേറിയ എന്നിവയേക്കാള്‍ മരണ കാരകമാകുന്നതായി എന്‍ .സി.ഡി മാറിയിരിക്കുന്നുവെന്നതാണ്.

ജീവിതദൈര്‍ഘ്യം കൂടുന്നതാണ് ദരിദ്രരാജ്യങ്ങളില്‍ എന്‍ .സി.ഡി മൂലമുള്ള മരണം കൂടാനുള്ള കാരണങ്ങളിലൊന്നായി പറയുന്നത്.ഇത്തരം രാജ്യങ്ങളുടെ സാമ്പത്തികനിലവാരം മെച്ചപ്പെടുന്നതോടെ പ്രമേഹം, ശ്വാസകോശാര്‍ബുദം തുടങ്ങിയവ വര്‍ധിക്കുന്നതായും കാണുന്നു.എന്നാല്‍ ജീവിത നിലവാരം ഉയര്‍ന്നതോടെ ഹൃദ്‌രോഗങ്ങള്‍ കുറഞ്ഞതായും കാണുന്നു.ദരിദ്രരാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന ഇത്തരം രോഗങ്ങള്‍ ചികിത്സാ സമ്പ്രദായങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ തടയാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍ .മറ്റൊന്ന് പിന്നാക്ക,ഇടത്തരം സാമ്പത്തിക നിലയുള്ള രാജ്യങ്ങളില്‍ ജനനനിരക്ക് കുറഞ്ഞ് ചെറുപ്പക്കാരേക്കാള്‍ മുതിര്‍ന്നവരുടെ എണ്ണം കൂടുന്നതും രോഗാവസ്ഥ വര്‍ധിപ്പിക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ദരിദ്രരാജ്യങ്ങളിലെ സ്ഥിതി ഇതാണെങ്കില്‍ വികസ്വര രാജ്യങ്ങളില്‍ ജീവിതശൈലിയില്‍ വന്ന മാറ്റം ഇത്തരം രോഗങ്ങള്‍ വര്‍ധിക്കാനിടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍ .വ്യായാമക്കുറവും, കൊഴുപ്പും മധുരവുമേറിയതുമായ ഭക്ഷണവും മറ്റൊരു പ്രധാന കാരണമാണ്. വികസ്വര,അവികസിത രാജ്യങ്ങളില്‍ എയ്ഡ്‌സ്, മലേറിയ, ക്ഷയം തുടങ്ങിയ രോഗങ്ങളുണ്ടാക്കുന്നതിനേക്കാള്‍ മരണം പുകയിലയുടെ ഉപയോഗത്താലുണ്ടാകുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്.

എന്‍ .സി.ഡി ബാധിച്ചു മരിക്കുന്നവരിലേറെയും ദരിദ്രരാകുന്നത് ഉത്പാദനമേഖലയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍ . കൂടാതെ അവരുടെ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതിയേയും അതു ബാധിക്കും. ചുരുക്കത്തില്‍ ദാരിദ്ര്യം ഇത്തരം രോഗാവസ്ഥയിലേക്കു നയിക്കുന്നതുപോലെ എന്‍ .സി.ഡി കൊണ്ടുള്ള മരണം ദാരിദ്ര്യത്തിലേക്കും നയിക്കും.ഇതൊരു വിഷമവൃത്തമാണ്.

ലോകജനതയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നം എന്ന നിലയില്‍ വിഷയം ഐക്യരാഷ്ട്രസഭയോടൊപ്പം വിവിധ സംഘടനകളും ചര്‍ച്ചചെയ്യുന്നുണ്ട്.സുസ്ഥിര വികസനവും വിദ്യഭ്യാസത്തിന്റെ വ്യാപനവുമാണ് അവികസിത,വികസ്വര രാജ്യങ്ങള്‍ക്ക് ഈ വിഷയത്തില്‍ അടിസ്ഥാനപരമായി ചെയ്യാനുള്ളതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.എന്‍ .സി.ഡി. നിയന്ത്രിക്കുകയെന്നത് ഏറെ പണച്ചെലവുള്ള കാര്യമല്ലെന്നും ഇവര്‍ പറയുന്നു.പ്രതിശീര്‍ഷം ഒരു ഡോളര്‍ ഒരുവര്‍ഷത്തേക്കു ചെലവഴിച്ചാല്‍ വലിയ മാറ്റമുണ്ടാകുമെന്നാണു വിലയിരുത്തല്‍ .

എ‍ന്‍ എസ് ഡി നിയന്ത്രിക്കുന്നതിനുള്ള ദേശീയ പരിപാടി ആരോഗ്യ വകുപ്പ് (എന്‍ ആര്‍ എച്ച് എം)  ആരംഭിച്ചു കഴിഞ്ഞു.