ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ഏപ്രില്‍ 15 ന് നടക്കുന്ന
പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ജില്ലയിലെ അഞ്ച്
വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ഏപ്രില്‍ 15 ന് തുള്ളി
മരുന്ന് നല്‍കുക. ഇതിനായി എല്ലാ ഗ്രാമ പഞ്ചായത്തുകളിലും മുനിസിപ്പല്‍ -കോര്‍പ്പറേഷന്‍ മേഖലയിലും
ബൂത്തുകളും മൊബൈല്‍ ബൂത്തുകളും
സജ്ജമാക്കിയിട്ടുണ്ട്. ഇവ കൂടാതെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേക ബൂത്തുകളും
സജ്ജമാക്കിയിട്ടുണ്ട്. പരിശീലനം ലഭിച്ച വൊളന്റിയര്‍മാരുടേയും
സൂപ്പര്‍വൈസര്‍മാരുടെയും നേതൃത്വത്തിലാണ് തുള്ളി മരുന്ന് വിതരണം ചെയ്യുക.
ഫെബ്രുവരി 19 ന് നടന്ന ഒന്നാംഘട്ട പള്‍സ് പോളിയോ പരിപാടിയില്‍ ജില്ല മികച്ച ലക്ഷ്യം
കൈവരിച്ചിരുന്നു. ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, ആരോഗ്യ –
സാമൂഹികക്ഷേമ വകുപ്പ്, മറ്റു വകുപ്പുകളിലെ ജീവനക്കാര്‍, സന്നദ്ധാ സംഘടനാ
പ്രവര്‍ത്തകര്‍ എന്നിവരുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനം കൊണ്ടാണ് ഒന്നാം
ഘട്ടത്തില്‍ വിജയം നേടാന്‍ കഴിഞ്ഞത്. രണ്ടാം ഘട്ടത്തിലും എല്ലാവരുടെയും
സഹകരണമുണ്ടാവണമെന്ന് ഡി.എം.ഒ അഭ്യര്‍ഥിച്ചു.
Showing posts with label പോളിയോ. Show all posts
Showing posts with label പോളിയോ. Show all posts
Friday, 13 April 2012
Sunday, 19 February 2012
പോളിയോ മരുന്നു വിതരണം
പോളിയോ മരുന്നു വിതരണം- തിരുവാങ്കുളം മേഖലയില്‍
ദൃശ്യങ്ങള്‍
ചിത്രപ്പുഴ അങ്കണവാടിയിലെ ബൂത്ത് മെഡിക്കല്‍ ഓഫീസര്‍ ഡോ പി ബിബിത സന്ദര്‍ശിച്ചതിനുശേഷം പുറത്തുവരുന്നു
ഇരുമ്പനം സബ്‌സെന്ററിലെ ബൂത്ത്
തിരുവാങ്കുളത്തെ പോളിയോ ബൂത്തുകള്‍ ഏതെല്ലാമാണെന്നു സൂചിപ്പിക്കുന്ന ബോര്‍ഡ് പി എച് സിയില്‍ സ്ഥാപിച്ചിരിക്കുന്നു
പോളിയോ മരുന്നു സ്വീകരിക്കാന്‍ എത്തിയ ഒരു പ്രസവത്തിലുള്ള മൂന്നു കുട്ടികള്‍ മാതാപിതാക്കളോടൊപ്പം
Friday, 17 February 2012
നിങ്ങളുടെ സ്നേഹം പൂര്‍ണമാകണമെങ്കില്‍ ...
പള്‍സ് പോളിയോ; ആദ്യഘട്ടം 19ന്
ജില്ലയിലെ പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ആദ്യഘട്ടം ഫെബ്രുവരി 19നും രണ്ടാംഘട്ടം ഏപ്രില്‍ ഒന്നിനും നടക്കും.
പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ പോളിയോ വൈറസിനെ ഇല്ലായ്മ ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം. 1995 മുതലാണ് കേരളത്തില്‍ പോളിയോ വാക്സിനേഷന് ആരംഭിച്ചത്. മനുഷ്യന്റെ നാഡീവ്യവസ്ഥയെ ബാധിച്ച് തളര്‍ച്ചയുണ്ടാക്കുകയാണ് പോളിയോ വൈറസ് ചെയ്യുന്നത്. രോഗം ബാധിച്ചതിനുശേഷം ചികിത്സയില്ലാത്ത ഈ അസുഖത്തെ വാക്സിനേഷന് വഴി പ്രതിരോധിക്കുകയാണ് ഏക മാര്‍ഗം. പോളിയോ രോഗാണുക്കള്‍ പടരുന്നത് പ്രധാനമായും മലിനമായ കൈകളിലൂടെ ആഹാരം വഴിയാണ്. അഞ്ചുവയസ്സിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരേദിവസം പോളിയോ തുള്ളിമരുന്ന് നല്‍കി രോഗാണു സംക്രമണം തടയുന്നതാണ് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍.

(ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി വരും)
.വളണ്ടിയര്‍മാര്‍ക്കുള്ള പി പി ഐ ട്രെയിനിങ്

പി എച്ച് എന്‍ പൊന്നമ്മ , വി.വി.എം എന്തെന്ന് വിശദമാക്കുന്നു
പി പി ഐ ട്രെയിനിങ്ങില്‍ പങ്കെടുക്കുന്ന ആശ പ്രവര്‍ത്തകര്‍
അങ്കണവാടി പ്രവര്‍ത്തകര്‍
പോളിയോ രോഗമുണ്ടാക്കുന്ന വൈല്‍ഡ് വൈറസ് വസിക്കുന്നത് കുട്ടികളുടെ കുടലിലാണ്. എല്ലാ കുട്ടികള്‍ക്കും ഒരേദിവസം പോളിയോ തുള്ളിമരുന്ന് ലഭിക്കുമ്പോള്‍ വാക്സിന്‍, കുടലിലുള്ള പോളിയോ വൈറസിനെ നശിപ്പിക്കുന്നു. ഇന്ത്യയില്‍ 2011 ജനുവരിയില്‍ ഒരു പോളിയോ കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് പശ്ചിമബംഗാളിലെ ഹൗറയിലാണ്. കേരളത്തില്‍ 2000ല്‍ മലപ്പുറം കൊണ്ടോട്ടിയില്‍ പോളിയോ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് രോഗബാധയുണ്ടാകാതിരുന്നത് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ നേട്ടമാണ്.
.വളണ്ടിയര്‍മാര്‍ക്കുള്ള പി പി ഐ ട്രെയിനിങ്
പി എച്ച് എന്‍ പൊന്നമ്മ , വി.വി.എം എന്തെന്ന് വിശദമാക്കുന്നു
പി പി ഐ ട്രെയിനിങ്ങില്‍ പങ്കെടുക്കുന്ന ആശ പ്രവര്‍ത്തകര്‍
അങ്കണവാടി പ്രവര്‍ത്തകര്‍
പോളിയോ വിമുക്ത ഭാരതം നമ്മുടെ ലക്ഷ്യം
നിങ്ങളുടെ സ്നേഹം പൂര്‍ണമാകണമെങ്കില്‍ അഞ്ചു വയസുവരെ കുഞ്ഞിന് ഓരോ പ്രാവശ്യവും പോളിയോ തുള്ളിമരുന്നു നല്‍കുക.
ഈ വര്‍ഷത്തെ പോളിയോ ഞായറാഴ്ച്ചകള്‍ ഫെബ്രുവരി 19 ഉം ഏപ്രില്‍ 1 നും
തിരുവാങ്കുളം മേഖലയിലെ പോളിയോ ബൂത്തുകള്‍
ഈ വര്‍ഷത്തെ പോളിയോ ഞായറാഴ്ച്ചകള്‍ ഫെബ്രുവരി 19 ഉം ഏപ്രില്‍ 1 നും
തിരുവാങ്കുളം മേഖലയിലെ പോളിയോ ബൂത്തുകള്‍
|
ക്രമ നം
|
ബൂത്ത് നം
|
സ്ഥലം
|
|
1
|
443
|
പ്രാഥമിക ആരോഗ്യ കേന്ദ്രം. തിരുവാങ്കുളം
(കേശവന്‍പടി)
|
|
2
|
444
|
സെന്റ് ജോണ്‍സ്
ഫര്‍ണീച്ചര്‍ ഷോപ്പ്, തോപ്പില്‍ റോഡ്, കടുങ്ങമംഗലം
|
|
3
|
445
|
എന്‍ എസ് എസ്
കരയോഗം കെട്ടിടം, തിരുവാങ്കുളം ക്ഷേത്രത്തിനു സമീപം
|
|
4
|
446
|
കുന്നപ്പിള്ളി അങ്കണവാടി, എല്‍ ബി
എസ് റോഡ്, തിരുവാങ്കുളം
|
|
5
|
447
|
കെ സി എല്‍
പി എസ് , ചിത്രപ്പുഴ
|
|
6
|
448
|
കൊല്ലംപടി ജങ്ഷന്‍
|
|
7
|
449
|
ഇരുമ്പനം സബ്‌സെന്റര്‍ , പുതിയ റോഡ്
|
|
8
|
450
|
ചിത്രപ്പുഴ അങ്കണവാടി
|
|
9
|
451
|
എല്‍ പി എസ്
ഇരുമ്പനം
|
|
10
|
452
|
കര്‍ഷക കോളനി
|
|
11
|
453
|
പാറക്കടവ് ജങ്ഷന്‍
|
|
12
|
454
|
അങ്കണവാടി ,പാറക്കടവ്
|
Tuesday, 25 January 2011
ജില്ലയില്‍ 86.06 ശതമാനം കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി
കൊച്ചി: ദേശീയ പള്‍സ് പോളിയോ തുളളിമരുന്ന് വിതരണത്തില്‍ ജില്ലയില്‍ 86.06 ശതമാനം കുട്ടികള്‍ക്ക് മരുന്നുനല്‍കി. അഞ്ച് വയസ്സിനു താഴെയുള്ള 249673 പേര്‍ക്ക് മരുന്നുനല്‍കാനായിരുന്നു ലക്ഷ്യം. 214863 കുട്ടികളാണ് മരുന്നുകഴിച്ചത്. ഗ്രാമപ്രദേശങ്ങളില്‍145548 കുട്ടികളും നഗരങ്ങളില്‍ 69615 കുട്ടികളുമാണ് ഞായറാഴ്ച മരുന്നു കഴിച്ചത്. മരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്ക് തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ ആരോഗ്യ-സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ച് മരുന്ന് നല്‍കും.
ഫെബ്രുവരി 27നാണ് അടുത്ത ഘട്ടം.മരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ ഫിഷറീസ് മന്ത്രി എസ്.ശര്‍മ എറണാകുളം ജനറല്‍ ആശുപത്രിയില്‍ തുള്ളിമരുന്ന് കുട്ടികള്‍ക്കുനല്‍കി നിര്‍വഹിച്ചു. ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ ടോണി ചമ്മണി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ കലക്ടര്‍ ഡോ.എം. ബീന, ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര സതീഷ്, ഡി.എം.ഒ ഡോ. കെ.ടി. രമണി, ആയുര്‍വേദ ഡി.എം.ഒ ഡോ. ടി.ടി. കൃഷ്ണകുമാര്‍, അഡീഷനല്‍ ഡി.എം.ഒ മാരായ ഡോ.ആര്‍.സുധാകരന്‍, ഡോ. ഹസീന മുഹമ്മദ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ജുനൈദ് റഹ്മാന്‍, ആരോഗ്യകേരളം ജില്ലാ മാനേജര്‍ ഡോ. കെ.വി. ബീന, ആര്‍.സി.എച്ച്. ഓഫിസര്‍ ഡോ.എ.പാര്‍വതി, റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജി. വിശ്വനാഥന്‍, പള്‍സ്‌പോളിയോ നിരീക്ഷക ഡോ. മോളി തോമസ്, ഐ.എ.പി പ്രസിഡന്റ് ഡോ. ടോണി മാമ്പിള്ളി, മാസ് മീഡിയ ഓഫിസര്‍ ജി. ശ്രീകല എന്നിവര്‍ പ്രസംഗിച്ചു.
ജില്ലയില്‍ അഞ്ചുവയസ്സിനുതാഴെയുള്ള 249673 കുട്ടികള്‍ക്ക് മരുന്നുനല്‍കാന്‍ 2000 ബൂത്തുകള്‍ സജ്ജമാക്കിയിരുന്നു. സര്‍ക്കാര്‍ ആശുപത്രികള്‍, സൂമൂഹികാരോഗ്യകേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, റയില്‍വേ സ്‌റ്റേഷന്‍, ബസ് സ്‌റ്റേഷന്‍, വിമാനത്താവളം, ബോട്ടുജെട്ടി,ഉല്‍സവ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍, വഴിയോരതാമസ സ്ഥലങ്ങളില്‍ മൊബൈല്‍ ബൂത്തുകള്‍ വഴിയും മരുന്നുനല്‍കി.

Saturday, 22 January 2011
പോളിയോ തുളളിമരുന്ന് വിതരണം നാളെ

ദേശീയ പള്‍സ് പോളിയോ തുളളിമരുന്ന് വിതരണം ജനുവരി 23, ഫെബ്രുവരി 27 തീയതികളില്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ ഡോ.എം.ബീന പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ജില്ലാതല ഉദ്ഘാടനം ഫിഷറീസ് രജിസ്‌ട്രേഷന്‍ മന്ത്രി എസ്.ശര്‍മ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നാളെ രാവിലെ എട്ടിന് പോളിയോ തുള്ളിമരുന്ന് കുട്ടികള്‍ക്ക് നല്‍കി നിര്‍വഹിക്കും.ജില്ലയില്‍ അഞ്ചുവയസ്സിന് താഴെയുളള 2,49,673 കുട്ടികള്‍ക്കു മരുന്ന് നല്‍കാനാണ് ലക്ഷ്യം. ഇതിനായി 2000 ബൂത്തുകള്‍ സജ്ജമാക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ തുളളിമരുന്ന്‌നല്‍കാനായി 317085 ഡോസ് മരുന്നാണ് വിതരണം ചെയ്തിട്ടുളളത്. പരിശീലനം ലഭിച്ച 4000 സന്നദ്ധ പ്രവര്‍ത്തകര്‍, 200 സൂപ്പര്‍ വൈസര്‍മാര്‍ എന്നിവരെ ഇതിന് നിയോഗിച്ചിട്ടുണ്ട്. ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 247539 കുട്ടികള്‍ക്ക് തുളളിമരുന്ന് നല്‍കാനായിരുന്നു ലക്ഷ്യം. ഇതില്‍ 246378 കുട്ടികള്‍ക്ക് വിതരണം ചെയ്തു. ലക്ഷ്യത്തിന്റെ 99.52 ശതമാനമാണിത്.
പോളിയോ തുളളിമരുന്ന് വിതരണത്തിന്റെ പ്രചാരണാര്‍ഥം ഇന്ന് വൈകുന്നേരം നാലിന് ഹൈകോടതിയില്‍ നിന്ന് എറണാകുളം ജനറല്‍ ആശുപത്രി വരെ റോളര്‍ സ്‌കേറ്റിങ് പ്രകടനം നടത്തും. അമ്പതോളം കുട്ടികള്‍ അണിനിരക്കുന്ന റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പളളി ഫ്‌ളാഗ് ഓഫ് ചെയ്യും.
സര്‍ക്കാര്‍ ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, റയില്‍വെ സ്‌റ്റേഷന്‍, ബസ് സ്‌റ്റേഷന്‍, വിമാനത്താവളം, ബോട്ടുജെട്ടി, മറ്റ് പ്രത്യേകം സജ്ജീകരിക്കുന്ന ബൂത്തുകള്‍, വഴിയോരതാമസ സ്ഥലങ്ങള്‍, എന്നിവിടങ്ങളില്‍ മൊബൈല്‍ ബൂത്തുകള്‍ വഴിയും വാക്‌സിന്‍ നല്‍കും. എല്ലാ ബൂത്തുകളും രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെ പ്രവര്‍ത്തിക്കും.
പള്‍സ് പോളിയോ പരിപാടി ത്രിതല പഞ്ചായത്തിന്റെയും വിവിധ വകുപ്പുകളുടെയും, മറ്റ് സന്നദ്ധ സാമൂഹികപ്രവര്‍ത്തകരുടെയും റോട്ടറി ഇന്റര്‍നാഷനല്‍, റസിഡന്‍സ് അസോസിയേഷന്‍ തുടങ്ങിയവരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് നടപ്പാക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു.
പോളിയോ രോഗമുണ്ടാക്കുന്ന വൈല്‍ഡ് വൈറസിന്റെ വ്യാപനം പൂര്‍ണമായും ഇല്ലാതാക്കി പോളിയോ രോഗത്തെ നിര്‍മാര്‍ജനം ചെയ്യുന്നതിനാണ് 1995 മുതല്‍ വര്‍ഷംതോറും പള്‍സ് പോളിയോ നടപ്പാക്കിവരുന്നത്. വൈറസ് മൂലമുണ്ടാകുന്ന ഈ രോഗം പ്രധാനമായും ജലത്തിലൂടെയാണ് പകരുന്നത്. അഞ്ചുവയസ്സില്‍ താഴെയുളള കുട്ടികളെയാണ് പോളിയോ രോഗം മുഖ്യമായും ബാധിക്കുന്നത്.
തിരുവാങ്കുളം മേഖലയില്‍ 12 ബൂത്തുകളാണ് പോളിയോ വിതരണത്തിനായി ഒരുക്കിയിട്ടുള്ളത്.
1. പ്രാഥമിക ആരോഗ്യ കേന്ദ്രം, തിരുവാങ്കുളം, കേശവന്‍ പടി
2. അങ്കണവാടി . ചങ്ങംപുത
3. അങ്കണവാടി, കുന്നപ്പിള്ളി, എല്‍ ബി എസ് റോഡ്
4. കെ സി എല്‍ പി എസ്, ചിത്രപ്പുഴ
5. കൊല്ലംപടി ജങ്ഷന്‍
6. അങ്കണവാടി 26 ,ചിത്രപ്പുഴ
7. എല്‍ പി എസ് ഇരുമ്പനം
8. സബ് സെന്റര്‍, ഇരുമ്പനം
9. എന്‍ എസ് എസ് കരയോഗം ബില്‍ഡിങ്ങിനു സമീപം, തിരുവാങ്കുളം
10. അങ്കണവാടി, കര്‍ഷക കോളനി, ഇരുമ്പനം
11. പാറക്കടവു് ജങ്ഷന്‍
12. പാറക്കടവ് അങ്കണവാടി
Subscribe to:
Posts (Atom)