Sunday 19 February 2012

പോളിയോ മരുന്നു വിതരണം

പോളിയോ മരുന്നു വിതരണം- തിരുവാങ്കുളം മേഖലയില്‍ ദൃശ്യങ്ങള്‍


ചിത്രപ്പുഴ അങ്കണവാടിയിലെ ബൂത്ത് മെഡിക്കല്‍ ഓഫീസര്‍ ഡോ പി ബിബിത സന്ദര്‍ശിച്ചതിനുശേഷം പുറത്തുവരുന്നു

ഇരുമ്പനം സബ്‌സെന്ററിലെ ബൂത്ത്‌

 തിരുവാങ്കുളത്തെ പോളിയോ ബൂത്തുകള്‍ ഏതെല്ലാമാണെന്നു സൂചിപ്പിക്കുന്ന ബോര്‍ഡ് പി എച് സിയില്‍ സ്ഥാപിച്ചിരിക്കുന്നു
പോളിയോ മരുന്നു സ്വീകരിക്കാന്‍  എത്തിയ ഒരു പ്രസവത്തിലുള്ള മൂന്നു കുട്ടികള്‍ മാതാപിതാക്കളോടൊപ്പം


Friday 17 February 2012

നിങ്ങളുടെ സ്നേഹം പൂര്‍ണമാകണമെങ്കില്‍ ...


പള്‍സ് പോളിയോ; ആദ്യഘട്ടം 19ന്


(ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി വരും)

പോളിയോ രോഗമുണ്ടാക്കുന്ന വൈല്‍ഡ് വൈറസ് വസിക്കുന്നത് കുട്ടികളുടെ കുടലിലാണ്.  എല്ലാ കുട്ടികള്‍ക്കും ഒരേദിവസം പോളിയോ തുള്ളിമരുന്ന് ലഭിക്കുമ്പോള്‍ വാക്സിന്‍, കുടലിലുള്ള പോളിയോ വൈറസിനെ നശിപ്പിക്കുന്നു. ഇന്ത്യയില്‍ 2011 ജനുവരിയില്‍ ഒരു പോളിയോ കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  ഇത് പശ്ചിമബംഗാളിലെ ഹൗറയിലാണ്.  കേരളത്തില്‍ 2000ല്‍ മലപ്പുറം കൊണ്ടോട്ടിയില്‍ പോളിയോ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  പിന്നീട് രോഗബാധയുണ്ടാകാതിരുന്നത് പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ നേട്ടമാണ്.  


.വളണ്ടിയര്‍മാര്‍ക്കുള്ള പി പി ഐ ട്രെയിനിങ്

പി എച്ച് എന്‍ പൊന്നമ്മ , വി.വി.എം എന്തെന്ന്  വിശദമാക്കുന്നു

പി പി ഐ ട്രെയിനിങ്ങില്‍ പങ്കെടുക്കുന്ന ആശ പ്രവര്‍ത്തകര്‍
അങ്കണവാടി പ്രവര്‍ത്തകര്‍

പോളിയോ വിമുക്ത ഭാരതം നമ്മുടെ ലക്ഷ്യം



നിങ്ങളുടെ സ്‌നേഹം പൂര്‍ണമാകണമെങ്കില്‍ അഞ്ചു വയസുവരെ കുഞ്ഞിന് ഓരോ പ്രാവശ്യവും പോളിയോ തുള്ളിമരുന്നു നല്‍കുക.


ഈ വര്‍ഷത്തെ പോളിയോ ഞായറാഴ്ച്ചകള്‍ ഫെബ്രുവരി 19 ഉം ഏപ്രില്‍ 1 നും
തിരുവാങ്കുളം മേഖലയിലെ പോളിയോ ബൂത്തുകള്‍
ക്രമ നം
ബൂത്ത് നം
സ്ഥലം
1
443
പ്രാഥമിക ആരോഗ്യ കേന്ദ്രം. തിരുവാങ്കുളം (കേശവന്പടി)
2
444
സെന്റ് ജോണ്സ് ഫര്ണീച്ചര് ഷോപ്പ്, തോപ്പില് റോഡ്, കടുങ്ങമംഗലം
3
445
എന് എസ് എസ് കരയോഗം കെട്ടിടം, തിരുവാങ്കുളം ക്ഷേത്രത്തിനു സമീപം
4
446
കുന്നപ്പിള്ളി അങ്കണവാടി, എല് ബി എസ് റോഡ്, തിരുവാങ്കുളം
5
447
കെ സി എല് പി എസ് , ചിത്രപ്പുഴ
6
448
കൊല്ലംപടി ജങ്ഷന്
7
449
ഇരുമ്പനം സബ്സെന്റര് , പുതിയ റോഡ്
8
450
ചിത്രപ്പുഴ അങ്കണവാടി
9
451
എല് പി എസ് ഇരുമ്പനം
10
452
കര്ഷക കോളനി
11
453
പാറക്കടവ് ജങ്ഷന്
12
454
അങ്കണവാടി ,പാറക്കടവ്

Thursday 16 February 2012

പ്രസവം സാധാരണമോ സിസേറിയനോ?

നിങ്ങള്‍ എന്തുകൊണ്ട് സാധാരണ പ്രസവം തിരഞ്ഞെടുക്കണം? ദേശീയ ഗ്രാമീണ ആരോഗ്യ ദൌത്യം ആരോഗ്യ വകുപ്പുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന തെരുവുനാടകം ഇന്നലെ തിരുവാങ്കുളം ജങ്ഷനില്‍ അവതരിപ്പിച്ചതിന്‍റെ ദൃശ്യങ്ങള്‍ .
തെരുവുനാടകം ആരംഭിക്കുന്നു

നാടകം വീക്ഷിക്കുന്നവര്‍

ജ്യോത്സ്യനെക്കണ്ട് പ്രസവത്തിനു സമയം കുറിക്കുന്നു




അവസാന രംഗം
കൌണ്‍സിലര്‍ ചന്ദ്രിക ഹരിദാസ് നന്ദി പറയുന്നു

Sunday 12 February 2012

ഇന്‍കം ടാക്സ് കണക്കാക്കാന്‍

ജീവനക്കാരുടെ ഇന്‍കം ടാക്സ് കണക്കാക്കാനുള്ള വളരെ ലളിതമായ ഒരു സോഫ്റ്റ് വെയര്‍ കോളെജ് ഓഫ് ഹോര്‍ട്ടികള്‍ച്ചറിന്‍റെ സൈറ്റില്‍ ലഭ്യമാണ്.Enter the Salary Details ല്‍ പ്രവേശിച്ചാല്‍  കഴിഞ്ഞവര്‍ഷം മാര്‍ച്ച് മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള ശംബളവിവരങ്ങള്‍ (പേ, ഡിഎ,എച്ച് ആര്‍ എ എന്നിങ്ങനെ),ജി പി എഫ് സബ്സ്ക്രിപ്ഷന്‍ ,എഫ് ബി എസ്,  എല്‍ ഐ സി , പ്രൊഫഷനല്‍ ടാക്സ് മുതലായ ഡിഡക്ഷനുകളുടെ വിവരങ്ങളുമാണ്   അവിടെ ടൈപ്പ് ചെയ്യേണ്ടത്.തുടര്‍ന്നുവരുന്ന ഡാറ്റാഷീറ്റില്‍ ജീവനക്കാരുടെ പേരും വിലാസവുമടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ നല്‍കണം. ഹൌസ് ലോണ്‍ , അതിന്‍റെ പലിശ , എന്‍ എസ് സി, മെഡിക്കല്‍ ഇന്‍ഷൂറന്‍സ് , കുട്ടികളുടെ ട്യൂഷന്‍ ഫീ മതലായ വിവരങ്ങള്‍ ഈ പേജിലാണ് ചേര്‍ക്കേണ്ടത്. എസ് എല്‍ ഐ, ജി ഐ എസ് മുതലായവ കുറച്ചത് ക്രമനംബര്‍ 29 നുശേഷം അവയേതെന്ന് ടൈപ്പ് ചെയ്തതിനുശേഷം ചേര്‍ക്കണം. ഇത്രമാത്രമേ നാം ചെയ്യേണ്ടതുള്ളൂ. തുടര്‍ന്ന് സ്റ്റേറ്റ്മെന്‍റ്, ഫോം 16 , റിട്ടേണ്‍ എന്നിവയെല്ലാം സോഫ്റ്റ് വെയര്‍ നമുക്കുവേണ്ടി തയ്യാറാക്കിത്തരും.  താഴെ കാണുന്ന ലിങ്കില്‍ നിന്ന് ഈ സോഫ്റ്റ് വെയര്‍ ഡൌണ്‍ ലോഡ് ചെയ്യാം.http://www.kauhort.in/download.htm
ജനറല്‍ സെക്ഷനിലെ 4-ാം നംബറായി നല്‍കിയിട്ടുള്ള 4. Auto tax 2011-12 P-2 ആണ് വ്യക്തികളുടെ നികുതി കണക്കാക്കാനായി ഉപയോഗിക്കേണ്ടത്. ഇപ്രാവശ്യം ശംബളക്കുടിശ്ശികയുള്ളതിനാല്‍ ടാക്സ് അടയ്ക്കേണ്ടതില്ലാത്ത ജീവനക്കാര്‍ തീരെ കുറവായിരിക്കും. അത്തരക്കാര്‍ക്ക് ആശ്വാസകരമാണ് മുന്‍വര്‍ഷങ്ങളിലെ കുടിശ്ശിക 10 E ഉപയോഗിച്ച് മാറ്റല്‍ . അതിനു സഹായകമായ ഒരു പോസ്റ്റ് ഇവിടെയുണ്ട്:ടാക്സ് കണക്കുകൂട്ടുമ്പോള്‍ പേ റിവിഷന്‍ അരിയര്‍ മുഴുവനും കൂട്ടേണ്ടെന്നോ?

Wednesday 8 February 2012

Anti-Leprosy Week Programme

കുഷ്ഠരോഗ നിര്‍മാര്‍ജന വാരത്തോടനുബന്ധിച്ച് തിരുവാങ്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആശ വര്‍ക്കര്‍മാര്‍ക്ക് നടത്തിയ സെന്‍സിറ്റൈസേഷന്‍ പ്രോഗ്രാം



Saturday 4 February 2012

ഇന്ത്യയില്‍ പോളിയോ രഹിത വര്‍ഷം

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍നിന്ന് ഒരു പുതിയ പോളിയോ കേസ് പോലും റിപ്പോര്‍ട്ട് ചെയ്‌യപ്പെടാത്ത മഹനീയ നേട്ടത്തിനു ലോകമെന്പാടും നിന്നു പ്രശംസ. പൊതു ആരോഗ്യ മേഖലയിലെ ചരിത്രപരമായ ഈ നേട്ടത്തിനു് ലോകാരോഗ്യ സംഘടനയും ബില്‍ ആന്‍ഡ് മിലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍, റോട്ടറി ഇന്‍റര്‍നാഷനല്‍ തുടങ്ങി ഒട്ടേറെ സംഘടനകളും ഇന്ത്യയെ അഭിനന്ദിച്ചു. 
കഴിഞ്ഞ വര്‍ഷം ജനുവരി 13ന് ബംഗാളില്‍ രണ്ടു വയസ്സുള്ള പെണ്‍കുട്ടിയിലാണ് ഇന്ത്യയില്‍ അവസാനമായി പോളിയോ കണ്ടെത്തിയത്.മാരകമായ ഈ രോഗത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ നേടിയ വിജയം പൊതുജനാരോഗ്യരംഗത്തെ ചരിത്രനേട്ടമായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ മാര്‍ഗരറ്റ് ചാന്‍ വിശേഷിപ്പിച്ചു.
 ഭൂമുഖത്തുനിന്നു പോളിയോ തുടച്ചുനീക്കാനുള്ള ദൗത്യത്തില്‍ ഇന്ത്യ കൈവരിച്ച നേട്ടം നാഴികക്കല്ലാണെന്ന് മൈക്രോസോഫ്റ്റ് തലവനായിരുന്ന ബില്‍ ഗേറ്റ്സും ഭാര്യ മിലിന്‍ഡയും നേതൃത്വം നല്‍കുന്ന ഫൗണ്ടേഷനുവേണ്ടി ബില്‍ ഗേറ്റ്സ് പറഞ്ഞു. ഈ നേട്ടത്തിനു നേതൃത്വം നല്‍കിയ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അടക്കമുള്ള നേതാക്കളെ ഗേറ്റ്സ് അഭിനന്ദിച്ചു.
 റോട്ടറി ഇന്‍റര്‍നാഷനല്‍, ലോകാരോഗ്യ സംഘടന, യുനിസെഫ് എന്നിവയുമായി ചേര്‍ന്ന് ലക്ഷക്കണക്കിനു വൊളന്‍റിയര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ സാമൂഹികസംഘടനാ നേതാക്കള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.

 രാജ്യത്തു നിന്നു ശേഖരിച്ച ശേഷിക്കുന്ന സാംപിളുകളുടെ പരിശോധനയില്‍ ഫലം നെഗറ്റീവായാല്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി പോളിയോ വിമുക്താകും. അതോടെ പോളിയോ ഉള്ള രാജ്യങ്ങള്‍ മൂന്നായി ചുരുങ്ങും _ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, നൈജീരിയ.

ഈ വര്‍ഷത്തെ പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ആദ്യ ഘട്ടം ഫെബ്രുവരി 19 ഞായറാഴ്ചയാണ്.അന്നേ ദിവസം, അഞ്ചു വയസിനു താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഓരോ ഡോസ് പോളിയോ തുള്ളിമരുന്നു നല്‍കുക.