Sunday 12 February 2012

ഇന്‍കം ടാക്സ് കണക്കാക്കാന്‍

ജീവനക്കാരുടെ ഇന്‍കം ടാക്സ് കണക്കാക്കാനുള്ള വളരെ ലളിതമായ ഒരു സോഫ്റ്റ് വെയര്‍ കോളെജ് ഓഫ് ഹോര്‍ട്ടികള്‍ച്ചറിന്‍റെ സൈറ്റില്‍ ലഭ്യമാണ്.Enter the Salary Details ല്‍ പ്രവേശിച്ചാല്‍  കഴിഞ്ഞവര്‍ഷം മാര്‍ച്ച് മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള ശംബളവിവരങ്ങള്‍ (പേ, ഡിഎ,എച്ച് ആര്‍ എ എന്നിങ്ങനെ),ജി പി എഫ് സബ്സ്ക്രിപ്ഷന്‍ ,എഫ് ബി എസ്,  എല്‍ ഐ സി , പ്രൊഫഷനല്‍ ടാക്സ് മുതലായ ഡിഡക്ഷനുകളുടെ വിവരങ്ങളുമാണ്   അവിടെ ടൈപ്പ് ചെയ്യേണ്ടത്.തുടര്‍ന്നുവരുന്ന ഡാറ്റാഷീറ്റില്‍ ജീവനക്കാരുടെ പേരും വിലാസവുമടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ നല്‍കണം. ഹൌസ് ലോണ്‍ , അതിന്‍റെ പലിശ , എന്‍ എസ് സി, മെഡിക്കല്‍ ഇന്‍ഷൂറന്‍സ് , കുട്ടികളുടെ ട്യൂഷന്‍ ഫീ മതലായ വിവരങ്ങള്‍ ഈ പേജിലാണ് ചേര്‍ക്കേണ്ടത്. എസ് എല്‍ ഐ, ജി ഐ എസ് മുതലായവ കുറച്ചത് ക്രമനംബര്‍ 29 നുശേഷം അവയേതെന്ന് ടൈപ്പ് ചെയ്തതിനുശേഷം ചേര്‍ക്കണം. ഇത്രമാത്രമേ നാം ചെയ്യേണ്ടതുള്ളൂ. തുടര്‍ന്ന് സ്റ്റേറ്റ്മെന്‍റ്, ഫോം 16 , റിട്ടേണ്‍ എന്നിവയെല്ലാം സോഫ്റ്റ് വെയര്‍ നമുക്കുവേണ്ടി തയ്യാറാക്കിത്തരും.  താഴെ കാണുന്ന ലിങ്കില്‍ നിന്ന് ഈ സോഫ്റ്റ് വെയര്‍ ഡൌണ്‍ ലോഡ് ചെയ്യാം.http://www.kauhort.in/download.htm
ജനറല്‍ സെക്ഷനിലെ 4-ാം നംബറായി നല്‍കിയിട്ടുള്ള 4. Auto tax 2011-12 P-2 ആണ് വ്യക്തികളുടെ നികുതി കണക്കാക്കാനായി ഉപയോഗിക്കേണ്ടത്. ഇപ്രാവശ്യം ശംബളക്കുടിശ്ശികയുള്ളതിനാല്‍ ടാക്സ് അടയ്ക്കേണ്ടതില്ലാത്ത ജീവനക്കാര്‍ തീരെ കുറവായിരിക്കും. അത്തരക്കാര്‍ക്ക് ആശ്വാസകരമാണ് മുന്‍വര്‍ഷങ്ങളിലെ കുടിശ്ശിക 10 E ഉപയോഗിച്ച് മാറ്റല്‍ . അതിനു സഹായകമായ ഒരു പോസ്റ്റ് ഇവിടെയുണ്ട്:ടാക്സ് കണക്കുകൂട്ടുമ്പോള്‍ പേ റിവിഷന്‍ അരിയര്‍ മുഴുവനും കൂട്ടേണ്ടെന്നോ?