Tuesday 30 August 2011

സ്കൂള്‍ ആരോഗ്യ പരിപാടി തുടങ്ങി

തിരുവാങ്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ , തിരുവാങ്കുളം മേഖലയിലെ സ്കൂള്‍ ആരോഗ്യ പരിപാടി ഇരുമ്പനം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രതിരോധ കുത്തിവയ്പു പരിപാടിയോടെ ആരംഭിച്ചു. മെഡിക്കല്‍ ട്രസ്റ്റ് സ്കൂള്‍ ഒഫ് നഴ്സിങ് വിദ്യാര്‍ഥികളുടെ സഹകരണത്തോടെയാണ് ചെക്കപ്പും കുത്തിവയ്പും ബോധവത്കരണ ക്ലാസും നടത്തിയത്. മെഡിക്കല്‍ ഓഫീസര്‍ ഡോ ഡി ദിവ്യ, ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ സുദേഷ് , പബ്ലിക് ഹെല്‍ത്ത് നഴ്സ് പൊന്നമ്മ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍മാരായ ബിജു,സജീവ്കുമാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരായ അംബിക, തങ്കമണി, പ്രിയ ഇവരും എന്‍ ആര്‍ എച്ച് എം കോ-ഓഡിനേറ്റര്‍ ലിനി ഫെലിക്സും സ്കൂള്‍ ജെ പി എച്ച് എന്‍ സന്ധ്യയും ഒഫ്താല്‍മിക് അസിസ്റ്റന്‍ഡ് സ്മിതയും നഴ്സിങ് വിദ്യാര്‍ഥികളും ട്യൂട്ടര്‍മാരും പരിപാടിക്കു നേതൃത്വം നല്‍കി. ഏതാനും ചിത്രങ്ങള്‍:
        മെഡിക്കല്‍ ഓഫീസര്‍ ഡോ ദിവ്യ, നിലവിളക്കു കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്യുന്നു


              
     വിദ്യാര്‍ഥികളെ ഡോ ദിവ്യ പരിശോധിക്കുന്നു. സ്കൂള്‍ ഹെല്‍ത്ത് ജെ പി എച്ച് എന്‍ സന്ധ്യ സമീപം

             
                                           വിദ്യാര്‍ഥികള്‍ക്ക് മരുന്നു വിതരണം.
                                           
                ജെ പി എച്ച് എന്‍ പ്രിയ പ്രതിരോധ കുത്തിവയ്പു നല്‍കുന്നു. പി എച്ച് എന്‍ പൊന്നമ്മ സമീപം


                                  ജെ എച്ച് ഐ ബിജു വിദ്യാര്‍ഥികള്‍ക്കു ക്ലാസെടുക്കുന്നു
                                            
    പരിശോധനയ്ക്കും കുത്തിവയ്പിനുമായി കുട്ടികള്‍ നില്‍ക്കുന്നു. ജെ എച്ച് ഐ സജീവ്കുമാര്‍ ,ബിജു ഇവരെയും എന്‍ ആര്‍ എച്ച് എം  കോ-ഓഡിനേറ്റര്‍ ലിനി ഫെലിക്സിനെയും കാണാം.             


                      ഒഫ്താല്മിക് അസിസ്റ്റന്‍ഡ് സ്മിത കുട്ടികളുടെ കാഴ്ച്ച പരിശോധിക്കുന്നു
     


                       നഴ്സിങ് വിദ്യാര്‍ഥിനികള്‍ കുട്ടികളുടെ രക്തസമ്മര്‍ദം പരിശോധിക്കുന്നു.