ഏതാണ്ട് 11000 വര്‍ഷം മുന്‍പ് മനുഷ്യന്‍ കാര്‍ഷികവൃത്തിയിലേക്കു തിരിയുകയും കൂട്ടമായി ജീവിക്കാന്‍ ആരംഭിക്കുകയും ചെയ്‌ത ശേഷമാണ് ഇന്നറിയപ്പെടുന്ന പല പകര്‍ച്ചവ്യാധികളും പ്രത്യക്ഷപ്പെട്ടതെന്ന് ഈ രംഗത്തെ വിദഗ്‌ധര്‍ വിശ്വസിക്കുന്നു. അതില്‍ത്തന്നെ 60 ശതമാനം രോഗങ്ങളും മറ്റു ജീവികളില്‍നിന്നു മനുഷ്യരിലേക്കു പകര്‍ന്നതാണെന്ന്, 'ഗ്ലോബല്‍ വൈറല്‍ ഫോര്‍കാസ്‌റ്റിങ് ഇനിഷ്യേറ്റീവി'ന്റെ സാരഥിയും സ്‌റ്റാന്‍ഫഡ് സര്‍വകലാശാലയിലെ വിദഗ്‌ധനുമായ ഡോ. നാഥാന്‍ വൂള്‍ഫും സംഘവും അഭിപ്രായപ്പെടുന്നു. മറ്റു ജീവികളില്‍നിന്നു മനുഷ്യരിലേക്കു മാത്രമല്ല, മനുഷ്യനില്‍നിന്നു മറ്റു ജീവികളിലേക്കും രോഗാണുക്കള്‍ പകരാറുണ്ട്-മഞ്ഞപ്പനി ഉദാഹരണം. മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ ബാധിക്കുന്ന 868 രോഗാണുക്കളുണ്ടെന്നാണ്, സ്‌കോട്ട്‌ലന്‍ഡില്‍ എഡിന്‍ബറോ സര്‍വകലാശാലയിലെ വിദഗ്‌ധനായ പ്രൊഫ. മാര്‍ക്ക് വൂള്‍ഹൗസ് അടുത്തയിടെ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്. മനുഷ്യനു ഭീഷണി സൃഷ്ടിച്ച പ്രധാന പകര്‍ച്ചവ്യാധികളിലൂടെ ഒരു ഓട്ടപ്രദക്ഷിണമാണ് കുറിഞ്ഞി ഓണ്‍ലൈന്‍ എന്ന ബ്ലോഗില്‍ വന്ന താഴെ നല്‍കിയിട്ടുള്ള പോസ്റ്റ്. ലിങ്കില്‍ ക്ലിക്കിയാല്‍ പോസ്റ്റിലേക്കു പോകാം: