കേരളത്തില്‍ 27 ലക്ഷം മന്തുരോഗികള്‍
കൊച്ചി: ലോകത്തുള്ള മന്തുരോഗികളില്‍ 40 ശതമാനവും ഇന്ത്യക്കാര്‍. ഇതില്‍ ബിഹാര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം മന്തുരോഗികളുള്ള സംസ്ഥാനമാണ് കേരളം. 27 ലക്ഷം രോഗികളാണ് കേരളത്തിലുള്ളത്. 2015 ഓടെ ഇന്ത്യയില്‍ നിന്നും മന്ത് നിര്‍മാര്‍ജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടനസമൂഹ മന്ത് പ്രതിരോധ ചികില്‍സ നടപ്പാക്കിവരുന്നത്.
മന്തിന് കാരണം വ്യൂച്ചേറേറിയ ബാന്‍ ക്രോപ്ടി, ബുഗിമലായി എന്നീ വര്‍ഗത്തിലുള്ള വിരകളാണ്. ക്യൂലക്‌സ്, മാന്‍സോണിയ വിഭാഗത്തിലുള്ള പെണ്‍കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗാണു പകര്‍ച്ച തടയുക, കൊതുകു നശീകരണം എന്നിവയാണ് പ്രധാന പ്രതിരോധം. രോഗപ്പകര്‍ച്ച തടയാനായി വര്‍ഷത്തില്‍ ഒരിക്കല്‍ വീതം ആറുവര്‍ഷം ഓരോരുത്തരും പ്രതിരോധ ഗുളികകള്‍ കഴിക്കണം. ഒറ്റ ഡോസ് ഗുളിക നല്‍കുന്നതു വഴി രക്തത്തിലെ മൈക്രോ ഫൈലേറിയ 95 ശതമാനവും നശിച്ച് രോഗപ്പകര്‍ച്ച തടയുന്നു.