Monday 22 November 2010

മന്തുരോഗ നിവാരണ സമൂഹ ചികിത്സ ഡിസംബര്‍ 5 ന്


മന്തുരോഗ നിവാരണ ചികിത്സാ പരിപാടിയുടെ ഭാഗമായി ഡിസംബര്‍ അഞ്ചിന് ആരോഗ്യ - സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് ഡി.ഇ.സി ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കും.
രക്തത്തില്‍ മൈക്രോ ഫൈലേറിയയുള്ളവര്‍ പ്രകടമായ രോഗലക്ഷണമെന്നുമില്ലാതെ ആരോഗ്യവാന്‍മാരായി കാണപ്പെടാം. ക്യൂലക്‌സ്, മാന്‍സോണിയ വിഭാഗങ്ങളിലെ കൊതുകകളാണ് രോഗം പകര്‍ത്തുന്നത്.
മാരക രോഗങ്ങളുള്ളവര്‍, രണ്ട് വയസിന് താഴെയുള്ളവര്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.
ഭക്ഷണത്തിന് ശേഷം മാത്രമേ ഗുളികകള്‍ കഴിക്കാവു. ഗുളിക കഴിച്ചതിന് ശേഷം ധാരാളം വെള്ളവും കുടിക്കണം. കഴിഞ്ഞ പ്രാവശ്യം ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഗുളികകള്‍ കഴിച്ചതിനെ തുടര്‍ന്ന് യാതൊരു അപകടവും സംഭവിക്കില്ല. മറിച്ചുള്ള പ്രചരണം ആരോഗ്യമുള്ള ഒരു ഭാവി തലമുറയ്ക്ക് തടസം നില്‍ക്കുന്നവയാണ്.

ആശുപത്രികളില്‍ സാധാരണ അലര്‍ജി, ആസ്ത്മ, ഇസ്‌നോഫീലിയ, തുമ്മല്‍ എന്നിവയ്ക്ക് നല്‍കുന്ന മരുന്നാണ് ഡി.ഇ.സി. ചിലര്‍ക്ക് മനംപിരട്ടല്‍, തളര്‍ച്ച, ഉറക്കം എന്നിവയുണ്ടാകുന്നത് മറ്റേതൊരു മരുന്നുകള്‍ കഴിച്ചാലുണ്ടാവുന്ന പോലെയാണ്.
മരുന്ന് കഴിച്ചതിന് ശേഷം നേരിയ പനിയും ചൊറിച്ചിലും അനുഭവപ്പെട്ടാല്‍ ശരീരത്തില്‍ നമ്മളറിയാതെ കിടക്കുന്ന മന്ത് രോഗാണുക്കള്‍ നശിച്ചുവെന്നതിന്റെ ശുഭലക്ഷണമാണ്.

The Global Programme to Eliminate Lymphatic Filariasis

Dosage of Medicine:

  • 6 mg/kg of body weight diethylcarbamazine citrate (DEC) + 400 mg albendazole