Tuesday, 30 August 2011

സ്കൂള്‍ ആരോഗ്യ പരിപാടി തുടങ്ങി

തിരുവാങ്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ , തിരുവാങ്കുളം മേഖലയിലെ സ്കൂള്‍ ആരോഗ്യ പരിപാടി ഇരുമ്പനം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രതിരോധ കുത്തിവയ്പു പരിപാടിയോടെ ആരംഭിച്ചു. മെഡിക്കല്‍ ട്രസ്റ്റ് സ്കൂള്‍ ഒഫ് നഴ്സിങ് വിദ്യാര്‍ഥികളുടെ സഹകരണത്തോടെയാണ് ചെക്കപ്പും കുത്തിവയ്പും ബോധവത്കരണ ക്ലാസും നടത്തിയത്. മെഡിക്കല്‍ ഓഫീസര്‍ ഡോ ഡി ദിവ്യ, ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ സുദേഷ് , പബ്ലിക് ഹെല്‍ത്ത് നഴ്സ് പൊന്നമ്മ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍മാരായ ബിജു,സജീവ്കുമാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരായ അംബിക, തങ്കമണി, പ്രിയ ഇവരും എന്‍ ആര്‍ എച്ച് എം കോ-ഓഡിനേറ്റര്‍ ലിനി ഫെലിക്സും സ്കൂള്‍ ജെ പി എച്ച് എന്‍ സന്ധ്യയും ഒഫ്താല്‍മിക് അസിസ്റ്റന്‍ഡ് സ്മിതയും നഴ്സിങ് വിദ്യാര്‍ഥികളും ട്യൂട്ടര്‍മാരും പരിപാടിക്കു നേതൃത്വം നല്‍കി. ഏതാനും ചിത്രങ്ങള്‍:
        മെഡിക്കല്‍ ഓഫീസര്‍ ഡോ ദിവ്യ, നിലവിളക്കു കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്യുന്നു


              
     വിദ്യാര്‍ഥികളെ ഡോ ദിവ്യ പരിശോധിക്കുന്നു. സ്കൂള്‍ ഹെല്‍ത്ത് ജെ പി എച്ച് എന്‍ സന്ധ്യ സമീപം

             
                                           വിദ്യാര്‍ഥികള്‍ക്ക് മരുന്നു വിതരണം.
                                           
                ജെ പി എച്ച് എന്‍ പ്രിയ പ്രതിരോധ കുത്തിവയ്പു നല്‍കുന്നു. പി എച്ച് എന്‍ പൊന്നമ്മ സമീപം


                                  ജെ എച്ച് ഐ ബിജു വിദ്യാര്‍ഥികള്‍ക്കു ക്ലാസെടുക്കുന്നു
                                            
    പരിശോധനയ്ക്കും കുത്തിവയ്പിനുമായി കുട്ടികള്‍ നില്‍ക്കുന്നു. ജെ എച്ച് ഐ സജീവ്കുമാര്‍ ,ബിജു ഇവരെയും എന്‍ ആര്‍ എച്ച് എം  കോ-ഓഡിനേറ്റര്‍ ലിനി ഫെലിക്സിനെയും കാണാം.             


                      ഒഫ്താല്മിക് അസിസ്റ്റന്‍ഡ് സ്മിത കുട്ടികളുടെ കാഴ്ച്ച പരിശോധിക്കുന്നു
     


                       നഴ്സിങ് വിദ്യാര്‍ഥിനികള്‍ കുട്ടികളുടെ രക്തസമ്മര്‍ദം പരിശോധിക്കുന്നു.
   



                         

Saturday, 13 August 2011

ഉറക്കം കെടുത്തുന്ന പകര്‍ച്ചവ്യാധികള്‍






ഏതാണ്ട്‌ 11000 വര്‍ഷം മുന്‍പ്‌ മനുഷ്യന്‍ കാര്‍ഷികവൃത്തിയിലേക്കു തിരിയുകയും കൂട്ടമായി ജീവിക്കാന്‍ ആരംഭിക്കുകയും ചെയ്‌ത ശേഷമാണ്‌ ഇന്നറിയപ്പെടുന്ന പല പകര്‍ച്ചവ്യാധികളും പ്രത്യക്ഷപ്പെട്ടതെന്ന്‌ ഈ രംഗത്തെ വിദഗ്‌ധര്‍ വിശ്വസിക്കുന്നു. അതില്‍ത്തന്നെ 60 ശതമാനം രോഗങ്ങളും മറ്റു ജീവികളില്‍നിന്നു മനുഷ്യരിലേക്കു പകര്‍ന്നതാണെന്ന്‌, 'ഗ്ലോബല്‍ വൈറല്‍ ഫോര്‍കാസ്‌റ്റിങ്‌ ഇനിഷ്യേറ്റീവി'ന്റെ സാരഥിയും സ്‌റ്റാന്‍ഫഡ്‌ സര്‍വകലാശാലയിലെ വിദഗ്‌ധനുമായ ഡോ. നാഥാന്‍ വൂള്‍ഫും സംഘവും അഭിപ്രായപ്പെടുന്നു. മറ്റു ജീവികളില്‍നിന്നു മനുഷ്യരിലേക്കു മാത്രമല്ല, മനുഷ്യനില്‍നിന്നു മറ്റു ജീവികളിലേക്കും രോഗാണുക്കള്‍ പകരാറുണ്ട്‌-മഞ്ഞപ്പനി ഉദാഹരണം. മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ ബാധിക്കുന്ന 868 രോഗാണുക്കളുണ്ടെന്നാണ്‌, സ്‌കോട്ട്‌ലന്‍ഡില്‍ എഡിന്‍ബറോ സര്‍വകലാശാലയിലെ വിദഗ്‌ധനായ പ്രൊഫ. മാര്‍ക്ക്‌ വൂള്‍ഹൗസ്‌ അടുത്തയിടെ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്‌. മനുഷ്യനു ഭീഷണി സൃഷ്ടിച്ച പ്രധാന പകര്‍ച്ചവ്യാധികളിലൂടെ ഒരു ഓട്ടപ്രദക്ഷിണമാണ്‌ കുറിഞ്ഞി ഓണ്‍ലൈന്‍ എന്ന ബ്ലോഗില്‍ വന്ന താഴെ നല്‍കിയിട്ടുള്ള പോസ്റ്റ്. ലിങ്കില്‍ ക്ലിക്കിയാല്‍ പോസ്റ്റിലേക്കു പോകാം:

ഉറക്കം കെടുത്തുന്ന പകര്‍ച്ചവ്യാധികള്‍

Sunday, 7 August 2011

ആരോഗ്യവും ശുചിത്വവും

              തിരുവാങ്കുളം ചിത്രാഞ്ജലി ജങ്ഷനില്‍ സ്ഥാപിച്ചിട്ടുള്ള ഡെങ്കിപ്പനി ബോധവത്കരണ ബോഡ്
       മാലിന്യ നിര്‍മാര്‍ജനം സംബന്ധിച്ച് തിരുവാങ്കുളത്ത് ഒരു വ്യക്തി സ്വന്തം ചെലവില്‍ സ്ഥാപിച്ച ബോഡ്
               തിരുവാങ്കുളം കരിങ്ങാച്ചിറ ജങ്ഷനില്‍ സ്ഥാപിച്ചിട്ടുള്ള എലിപ്പനി ബോധവത്കരണ ബോഡ്
          ഇരുമ്പനം സബ്സെന്ററില്‍ സ്ഥാപിച്ചിട്ടുള്ള ജനനി സുരക്ഷാ യോജന ബോധവത്കരണ ബോഡ
 ഇരുമ്പനത്ത് കൊതുകിന്റെ കൂത്താടികള്‍ നിറഞ്ഞ ടാങ്കിലെ വെള്ളം ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മറിച്ചുകളയുന്നു
ജൂലൈ 11 ലോകജനസംഖ്യദിനാചരണം- തൃപ്പൂണിത്തുറ മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ ആര്‍ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ടി കെ സുരേഷ്, നഗരസഭ വൈസ് ചെയര്‍പേഴ്സന്‍ ശ്രീമതി തിലോത്തമ സുരേഷ് ,തിരുവാങ്കുളം സോണിലെ കൌണ്‍സിലര്‍മാര്‍ ,ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ മുതലായവരെ കാണാം.

(ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ അവ വലുതായി വരും )