ജനറല്‍ സെക്ഷനിലെ 4-ാം നംബറായി നല്‍കിയിട്ടുള്ള 4. Auto tax 2011-12 P-2 ആണ് വ്യക്തികളുടെ നികുതി കണക്കാക്കാനായി ഉപയോഗിക്കേണ്ടത്. ഇപ്രാവശ്യം ശംബളക്കുടിശ്ശികയുള്ളതിനാല്‍ ടാക്സ് അടയ്ക്കേണ്ടതില്ലാത്ത ജീവനക്കാര്‍ തീരെ കുറവായിരിക്കും. അത്തരക്കാര്‍ക്ക് ആശ്വാസകരമാണ് മുന്‍വര്‍ഷങ്ങളിലെ കുടിശ്ശിക 10 E ഉപയോഗിച്ച് മാറ്റല്‍ . അതിനു സഹായകമായ ഒരു പോസ്റ്റ് ഇവിടെയുണ്ട്:ടാക്സ് കണക്കുകൂട്ടുമ്പോള്‍ പേ റിവിഷന്‍ അരിയര്‍ മുഴുവനും കൂട്ടേണ്ടെന്നോ?
Sunday, 12 February 2012
ഇന്‍കം ടാക്സ് കണക്കാക്കാന്‍
ജീവനക്കാരുടെ ഇന്‍കം ടാക്സ് കണക്കാക്കാനുള്ള വളരെ ലളിതമായ ഒരു സോഫ്റ്റ് വെയര്‍ കോളെജ് ഓഫ് ഹോര്‍ട്ടികള്‍ച്ചറിന്‍റെ സൈറ്റില്‍ ലഭ്യമാണ്.Enter the Salary Details ല്‍ പ്രവേശിച്ചാല്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ച് മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള ശംബളവിവരങ്ങള്‍ (പേ, ഡിഎ,എച്ച് ആര്‍ എ എന്നിങ്ങനെ),ജി പി എഫ് സബ്സ്ക്രിപ്ഷന്‍ ,എഫ് ബി എസ്, എല്‍ ഐ സി , പ്രൊഫഷനല്‍ ടാക്സ് മുതലായ ഡിഡക്ഷനുകളുടെ വിവരങ്ങളുമാണ് അവിടെ ടൈപ്പ് ചെയ്യേണ്ടത്.തുടര്‍ന്നുവരുന്ന ഡാറ്റാഷീറ്റില്‍ ജീവനക്കാരുടെ പേരും വിലാസവുമടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ നല്‍കണം. ഹൌസ് ലോണ്‍ , അതിന്‍റെ പലിശ , എന്‍ എസ് സി, മെഡിക്കല്‍ ഇന്‍ഷൂറന്‍സ് , കുട്ടികളുടെ ട്യൂഷന്‍ ഫീ മതലായ വിവരങ്ങള്‍ ഈ പേജിലാണ് ചേര്‍ക്കേണ്ടത്. എസ് എല്‍ ഐ, ജി ഐ എസ് മുതലായവ കുറച്ചത് ക്രമനംബര്‍ 29 നുശേഷം അവയേതെന്ന് ടൈപ്പ് ചെയ്തതിനുശേഷം ചേര്‍ക്കണം. ഇത്രമാത്രമേ നാം ചെയ്യേണ്ടതുള്ളൂ. തുടര്‍ന്ന് സ്റ്റേറ്റ്മെന്‍റ്, ഫോം 16 , റിട്ടേണ്‍ എന്നിവയെല്ലാം സോഫ്റ്റ് വെയര്‍ നമുക്കുവേണ്ടി തയ്യാറാക്കിത്തരും. താഴെ കാണുന്ന ലിങ്കില്‍ നിന്ന് ഈ സോഫ്റ്റ് വെയര്‍ ഡൌണ്‍ ലോഡ് ചെയ്യാം.http://www.kauhort.in/download.htm
ജനറല്‍ സെക്ഷനിലെ 4-ാം നംബറായി നല്‍കിയിട്ടുള്ള 4. Auto tax 2011-12 P-2 ആണ് വ്യക്തികളുടെ നികുതി കണക്കാക്കാനായി ഉപയോഗിക്കേണ്ടത്. ഇപ്രാവശ്യം ശംബളക്കുടിശ്ശികയുള്ളതിനാല്‍ ടാക്സ് അടയ്ക്കേണ്ടതില്ലാത്ത ജീവനക്കാര്‍ തീരെ കുറവായിരിക്കും. അത്തരക്കാര്‍ക്ക് ആശ്വാസകരമാണ് മുന്‍വര്‍ഷങ്ങളിലെ കുടിശ്ശിക 10 E ഉപയോഗിച്ച് മാറ്റല്‍ . അതിനു സഹായകമായ ഒരു പോസ്റ്റ് ഇവിടെയുണ്ട്:ടാക്സ് കണക്കുകൂട്ടുമ്പോള്‍ പേ റിവിഷന്‍ അരിയര്‍ മുഴുവനും കൂട്ടേണ്ടെന്നോ?
ജനറല്‍ സെക്ഷനിലെ 4-ാം നംബറായി നല്‍കിയിട്ടുള്ള 4. Auto tax 2011-12 P-2 ആണ് വ്യക്തികളുടെ നികുതി കണക്കാക്കാനായി ഉപയോഗിക്കേണ്ടത്. ഇപ്രാവശ്യം ശംബളക്കുടിശ്ശികയുള്ളതിനാല്‍ ടാക്സ് അടയ്ക്കേണ്ടതില്ലാത്ത ജീവനക്കാര്‍ തീരെ കുറവായിരിക്കും. അത്തരക്കാര്‍ക്ക് ആശ്വാസകരമാണ് മുന്‍വര്‍ഷങ്ങളിലെ കുടിശ്ശിക 10 E ഉപയോഗിച്ച് മാറ്റല്‍ . അതിനു സഹായകമായ ഒരു പോസ്റ്റ് ഇവിടെയുണ്ട്:ടാക്സ് കണക്കുകൂട്ടുമ്പോള്‍ പേ റിവിഷന്‍ അരിയര്‍ മുഴുവനും കൂട്ടേണ്ടെന്നോ?
Wednesday, 8 February 2012
Anti-Leprosy Week Programme
കുഷ്ഠരോഗ നിര്‍മാര്‍ജന വാരത്തോടനുബന്ധിച്ച് തിരുവാങ്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആശ വര്‍ക്കര്‍മാര്‍ക്ക് നടത്തിയ സെന്‍സിറ്റൈസേഷന്‍ പ്രോഗ്രാം
Saturday, 4 February 2012
ഇന്ത്യയില്‍ പോളിയോ രഹിത വര്‍ഷം
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍നിന്ന് ഒരു പുതിയ പോളിയോ കേസ് പോലും റിപ്പോര്‍ട്ട് ചെയ്‌യപ്പെടാത്ത മഹനീയ നേട്ടത്തിനു ലോകമെന്പാടും നിന്നു പ്രശംസ. പൊതു ആരോഗ്യ മേഖലയിലെ ചരിത്രപരമായ ഈ നേട്ടത്തിനു് ലോകാരോഗ്യ സംഘടനയും ബില്‍ ആന്‍ഡ് മിലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍, റോട്ടറി ഇന്‍റര്‍നാഷനല്‍ തുടങ്ങി ഒട്ടേറെ സംഘടനകളും ഇന്ത്യയെ അഭിനന്ദിച്ചു.
കഴിഞ്ഞ വര്‍ഷം ജനുവരി 13ന് ബംഗാളില്‍ രണ്ടു വയസ്സുള്ള പെണ്‍കുട്ടിയിലാണ് ഇന്ത്യയില്‍ അവസാനമായി പോളിയോ കണ്ടെത്തിയത്.മാരകമായ ഈ രോഗത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ നേടിയ വിജയം പൊതുജനാരോഗ്യരംഗത്തെ ചരിത്രനേട്ടമായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ മാര്‍ഗരറ്റ് ചാന്‍ വിശേഷിപ്പിച്ചു.
ഭൂമുഖത്തുനിന്നു പോളിയോ തുടച്ചുനീക്കാനുള്ള ദൗത്യത്തില്‍ ഇന്ത്യ കൈവരിച്ച നേട്ടം നാഴികക്കല്ലാണെന്ന് മൈക്രോസോഫ്റ്റ് തലവനായിരുന്ന ബില്‍ ഗേറ്റ്സും ഭാര്യ മിലിന്‍ഡയും നേതൃത്വം നല്‍കുന്ന ഫൗണ്ടേഷനുവേണ്ടി ബില്‍ ഗേറ്റ്സ് പറഞ്ഞു. ഈ നേട്ടത്തിനു നേതൃത്വം നല്‍കിയ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അടക്കമുള്ള നേതാക്കളെ ഗേറ്റ്സ് അഭിനന്ദിച്ചു.
റോട്ടറി ഇന്‍റര്‍നാഷനല്‍, ലോകാരോഗ്യ സംഘടന, യുനിസെഫ് എന്നിവയുമായി ചേര്‍ന്ന് ലക്ഷക്കണക്കിനു വൊളന്‍റിയര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ സാമൂഹികസംഘടനാ നേതാക്കള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.
രാജ്യത്തു നിന്നു ശേഖരിച്ച ശേഷിക്കുന്ന സാംപിളുകളുടെ പരിശോധനയില്‍ ഫലം നെഗറ്റീവായാല്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി പോളിയോ വിമുക്താകും. അതോടെ പോളിയോ ഉള്ള രാജ്യങ്ങള്‍ മൂന്നായി ചുരുങ്ങും _ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, നൈജീരിയ.
ഈ വര്‍ഷത്തെ പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ആദ്യ ഘട്ടം ഫെബ്രുവരി 19 ഞായറാഴ്ചയാണ്.അന്നേ ദിവസം, അഞ്ചു വയസിനു താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഓരോ ഡോസ് പോളിയോ തുള്ളിമരുന്നു നല്‍കുക.
Subscribe to:
Posts (Atom)