ഇന്ന് തിരുവാങ്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആചരിക്കുന്നു
ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍റെ ചില കണക്കുകള്‍ നോക്കൂ:
1. ലോകത്ത് പ്രതിവര്‍ഷം 1.3 ബില്യണ്‍ (130 കോടി ടണ്‍) .),) ഭക്ഷണ പദാര്‍ഥം പാഴാക്കുന്നു. െഎന്നു പറഞ്ഞാല്‍ പാകം ചെയ്യപ്പെട്ട അത്രയും ഭക്ഷണം ഉപയോഗത്തിനുശേഷം മിച്ചം വരികയും അവ മാലിന്യക്കൂമ്പാരത്തിലേക്കു തള്ളുകയും ചെയ്യുന്നു എന്നര്‍ഥം....!
2. ഇത്രയും ഭക്ഷണം എന്നത് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മുഴുവന്‍ ജനതയുടെയും പ്രതിവര്‍ഷ ഉപഭോഗത്തിനു തുല്യമാണ്
3. ലോകത്തില്‍ ഏഴിലൊരാള്‍ വീതം ഒരു നേരം പോലും ഭക്ഷണം കിട്ടാതെ വലയുന്നുണ്ട്. 5 വയസ്സില്‍ താഴെയുള്ള 20,000 കുട്ടികളാണ് പ്രതിവര്‍ഷം പട്ടിണിമൂലും മരണമടയുന്നത്.
4. ലോകത്ത് ഇന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷണപദാര്‍ഥങ്ങളില്‍ മൂന്നിലൊരു ഭാഗവും നശിക്കുകയോ ഉപയോഗിക്കാന്‍ പറ്റാതെ പാഴാക്കിക്കളയുകയോ ചെയ്യുമ്പോളാണിതെന്നോര്‍ക്കണം
5. ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ 1000 ലിറ്റര്‍ വെള്ളവും ഒരു ബര്‍ഗറില്‍ ഉളളത്ര മാട്ടിറച്ചി ഉത്പാദിപ്പിക്കാന്‍ 16,000 ലിറ്റര്‍ വെള്ളവും ആണു വേണ്ടത്.
6. ഭൂമുഖത്തെ വസ്ത്രയോഗ്യമായ മൊത്തം സ്ഥലത്തിന്‍റെ 25 ശതമാനവുപം ശുദ്ധജലത്തിന്റെ 70 ശതമാനവും ഉപയോഗിക്കുന്നത് കൃഷിക്കായാണ്.
7. 80 ശതമാനം വനനശീകരണത്തിനും കാരണം കൃഷിസ്ഥലത്തിനായി വനം കൈയേറുന്നതാണ്.
8. 30 ശതമാനം ഹരിതഗൃഹ വാതകങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നതും കൃഷിയില്‍ നിന്നും കൃഷി അനുബന്ധ സാമഗ്രികളുടെ ഉത്പാദന-വിതരണ-പ്രയോഗ സംവിധാനങ്ങളില്‍ നിന്നുമാണ്
വേണം നമുക്കൊരു പുതിയ കാഴ്ച്ചപ്പാട്
- മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള വിഭവങ്ങള്‍ ഭൂമിയിലുണ്ട്. പക്ഷേ ആര്‍ത്തി പരിഹരിക്കാനുള്ളതില്ല
- ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിക്കുമ്പോഴും വാങ്ങേണ്ടിവരുമ്പോഴും പരിസ്ഥിതിയെ ഏറ്റവും കുറച്ച് ആഘാതമേല്‍പ്പിക്കുന്ന തരത്തിലുള്ള തിരഞ്ഞെടുപ്പ് ബോധപൂര്‍വം തന്നെ നടത്തണം
- പ്രകൃതിവിഭവങ്ങള്‍ അനന്തമാണെന്നും അവ യഥേഷ്ടം ധൂര്‍ത്തടിക്കാമെന്നുമുള്ള ചിന്ത കൈവെടിയുക
- പ്രാദേശികമായി ലഭ്യമാകുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുക, ഉത്പാദിപ്പിക്കുക, സംരക്ഷിക്കുക
- സല്‍ക്കാരപ്രിയരാണു നാം. സദ്യവട്ടമൊരുക്കുമ്പോഴും മറ്റും നാം വിളമ്പുകയും പാഴാക്കിക്കളയുകയും ചെയ്യുന്ന ഭക്ഷണപദാര്‍ഥങ്ങളുടെ മൂല്യം െഎത്രയെന്നു ചിന്തിക്കൂ.
- വിവേകമില്ലാത്ത ഉപയോഗക്രമത്തോടു വിട പറയൂ
ഇന്ന് തിരുവാങ്കുളത്ത് ലോക പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നടലും ബ്ലീച്ചിങ് പൌഡര്‍ വിതരണവും
ഇരുമ്പനം ഹയര്‍ സെക്കന്‍ഡറി സ്കൂളിലും പ്രാഥമികാരോഗ്യ കേന്ദ്രത്തിലും